കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പുതിയ ലുക്ക് വൈറലാവുന്നു. ഏറെക്കാലങ്ങൾക്ക് ശേഷം താടിവടിച്ചിരിക്കുകയാണ് സുരേഷ് ഗോപി. പുതിയ ചിത്രമായ ഒറ്റക്കൊമ്പന് വേണ്ടിയായിരുന്നു താടി വടിക്കാതിരിക്കുന്നതെന്നും സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. താടി വടിച്ചതോടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്ന് സംശയം ഉന്നയിക്കുന്നവരുമുണ്ട്. അഭിനയിക്കാനുള്ള അനുവാദം കേന്ദ്രത്തിൽ നിന്നും ലഭിക്കാത്തതിനെ തുടർന്ന് ഈ പ്രോജക്ട് താൽക്കാലികമായി നീട്ടിവച്ചതായും റിപ്പോർട്ട് ഉണ്ട്.
സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപി ഒറ്റക്കൊമ്പനിൽ എത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം.
സുരേഷ് ഗോപിയെ നായകനാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. സുരേഷ് ഗോപിയുടെ 250ാംമത്തെ ചിത്രമാണിത്. 2020ൽ ആണ് ഒറ്റക്കൊമ്പൻ പ്രഖ്യാപിച്ചത്. എന്നാൽ പല കാരണങ്ങളാൽ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. പൃഥ്വിരാജ് ചിത്രം കടുവയുടെ പ്രമേയവുമായി സാമ്യമുണ്ടെന്ന ആരോപണം വന്നതോടെ ഒറ്റക്കൊമ്പന് പകർപ്പവകാശ നിയമപ്രകാരം സ്റ്റേ വന്നിരുന്നു.
Discussion about this post