ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടനാണ് നടനവിസ്മയം മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാൽ. കോടിക്കണക്കിന് വരുന്ന ആരാധകവൃന്ദം അച്ഛൻ മോഹൻ ലാലിന് ഉണ്ടായിട്ടും അതൊന്നും കൂസാതെ സ്വന്തം വഴി വെട്ടിത്തളിച്ച പ്രണവിന് ഇപ്പോൾ ആരാധകർ ഏറെയാണ് .
പിതാവിന്റെ കുട്ടിക്കാലം അഭിനയിച്ച് കൊണ്ടായിരുന്നു ജൂനിയർ ലാലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മേജർ രവിയുടെ പുനർജനിയെന്ന ചിത്രത്തിൽ വേഷമിട്ട് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും താരം നേടിയെടുത്തു. എന്നാൽ താരത്തിന് എപ്പോഴും പ്രണയം യാത്രകളെയാണ്. അതുകൊണ്ട് തന്നെ താരം എവിടെയായിരിക്കും എന്നതിൽ ആർക്കും വല്ല്‌യ പിടിയൊന്നും ഇല്ലതാനും. ഇപ്പോഴിതാ താരം സിയേറ നെവാഡയിലാണ് ഉള്ളത് എന്നാണ് വിവരം. ഇവിടെ നിന്നുള്ള ഫോട്ടകൾ പ്രണവ് തന്നെ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിലെ കമൻുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.
പടുകൂറ്റൻ മരത്തിൽ വലിഞ്ഞ് കയറുന്ന മലകൾ നോക്കി നിൽക്കുന്ന പ്രണവിനെ ഫോട്ടോകളിൽ കാണാം. ‘മകനെ മടങ്ങി വരൂ’, എന്നതാണ് അതിൽ പ്രധാന കമന്റ്. ഒപ്പം വിനീത് ശ്രീനിവാസനോട് പുതിയ സിനിമ ചെയ്യാനും പ്രണവിനെ തിരകെ കൊണ്ടുവരാനും ആരാധകർ പറയുന്നുണ്ട്. ലെ ലാലേട്ടൻ: അപ്പൂ നീ ഇതൊങ്ങോട്ടാടാ’ എന്നിങ്ങനെയാണ് മറ്റ് കമന്റുകൾ.
പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലെ മദ്ധ്യ താഴ്വരയ്ക്കും ഗ്രേറ്റ് ബേസിനും ഇടയിലുള്ള ഒരു പർവതനിരയാണ് സിയേറ നെവാഡ . ഈ പർവ്വതനിരകളുടെ ഭൂരിഭാഗവും കാലിഫോർണിയ സംസ്ഥാനത്താണ് നിലനിൽക്കുന്നതെങ്കിലും കാർസൺ നിര പ്രാഥമികമായി നെവാഡ സംസ്ഥാനത്താണ്
Discussion about this post