കൊച്ചി; കേരളത്തിലേക്ക് പത്ത് പുതിയ നമോ ഭാരത് ട്രെയിനുകൾ കൂടി എത്തുന്നു. ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. പരമാവധി വേഗം 130 കിലോമീറ്ററാണ്. ഓട്ടമാറ്റിക് സ്ലൈഡിങ് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിലുണ്ട്.
വന്ദേ മെട്രോയിൽ സീസൺ ടിക്കറ്റ് ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒരാഴ്ച മുതൽ ഒരു മാസം വരെ യാത്ര ചെയ്യാനുള്ള സീസൺ ടിക്കറ്റ് സൗകര്യം ലഭിക്കും. 20 സിംഗിൾ ജേണി ടിക്കറ്റ് നിരക്ക് നൽകി ഒരു മാസത്തേക്കു യാത്ര ചെയ്യാനും വന്ദേ മെട്രോ അവസരം ഒരുക്കുന്നുണ്ട്.
കേരളത്തിൽ വന്ദേ മെട്രോയുടെ റൂട്ടുകൾ സംബന്ധിച്ച ഏകദേശ ചിത്രവും തെളിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ വന്ദേ മെട്രോയ്ക്കായി നേരത്തെ 10 റൂട്ടുകൾ ശുപാർശ ചെയ്തിരുന്നു. ഇവയിൽ തന്നെയാകും പുതിയ ട്രെയിനുകൾ ഓടിത്തുടങ്ങുക. പാസഞ്ചർ / മെമു ട്രെയിനുകൾക്ക് പകരമായാണ് നമോ ഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങുക.
നമോ ഭാരതിന് എക്‌സ്പ്രസ് ട്രെയിനുകളിലെ സൗകര്യങ്ങളുണ്ടെങ്കിലും നിരക്ക് താരതമ്യേന കുറവാണ്. നമോ ഭാരത് ട്രെയിനിൽ ഭക്ഷണവും ഉണ്ടാകില്ല. എട്ട് മുതൽ 16 കോച്ചുകൾ വരെയാണ് നമോ ഭാരത് ട്രെയിനുകൾക്ക് നിർമിക്കുന്നത്. സാധാരണ കോച്ചുകളിൽ 104 പേർക്ക് ഇരിക്കാനും 185 പേർക്ക് നിൽക്കാനും കഴിയും
Discussion about this post