യു.എസിന്റെ 47- ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്. വിസ്‌കോണ്‍സിൽ ലീഡ് ചെയ്യുന്ന സീറ്റുകൾകൂടി ചേർത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ എന്ന മാജിക് നമ്പര്‍ ട്രംപ് കടന്നത്.
അമേരിക്കയിലെ ഏറ്റവും ധനികനായ നേതാവാണ് ട്രംപ്. 6.6 ബില്യൺ ഡോളറിനും 7.7 ബില്യൺ ഡോളറിനും ഇടയിലാണ് ട്രംപിൻറെ ആസ്തി എന്ന് കണക്കാക്കപ്പെടുന്നു. ഫോബ്സ് പട്ടിക പ്രകാരം ട്രംപിന് 6.6 ബില്യൺ ഡോളറിലധികം ആസ്തിയുണ്ട്. 2016ൽ ട്രംപ് ആദ്യമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ അക്കാലത്ത് അദ്ദേഹത്തിന് 4.5 ബില്യൺ ഡോളർ ആസ്തി ഉണ്ടായിരുന്നു എന്നാണ് കണക്കുകൾ. എന്നാൽ, ഇതിലും കൂടുതൽ ആസ്തി തനിക്കുണ്ടെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ലോകമെമ്പാടും ട്രംപിൻറെ ബിസിനസ് സ്ഥാപനങ്ങൾ വ്യാപിച്ചുകിടക്കുകയാണ്. മീഡിയ, ടെക്‌നോളജി മുതൽ റിയൽ എസ്റ്റേറ്റ് വരെയുണ്ട് ഓൺലൈൻ മാദ്ധ്യമ സ്ഥാപനങ്ങളും സാങ്കേതികവിദ്യയുമാണ് ട്രംപിൻറെ ആസ്തിയിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത്, ഗോൾഫ് ക്ലബ്ബുകളും റിസോർട്ടുകളും ബംഗ്ലാവുകളും തൊട്ടുപിന്നിലായുണ്ട്.
ഫ്ലോറിഡയിലെ പാം ബീച്ചിന് തീരത്തുള്ള 10 മില്യൺ ഡോളർ വിലമതിക്കുന്ന മനോഹരമായ ഒരു മാളിക ഉൾപ്പെടെ തുടങ്ങി നിരവധി ആഡംബര സ്വത്തുക്കൾ ട്രംപിനുണ്ട്. സെൻ്റ് മാർട്ടിനിലും ട്രംപിന് ആഡംബര ബംഗ്ലാവുണ്ട്. ഇതിനുപുറമെ ന്യൂജേഴ്‌സി, ഹവായ്, കണക്റ്റിക്കട്ട്, ഇല്ലിനോയിസ്, നെവാഡ എന്നിവിടങ്ങളിലും യൂറോപ്പ്, ഏഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലും ട്രംപിന് വിലകൂടിയ പാർപ്പിട സമുച്ചയങ്ങളുമുണ്ട്.
ട്രംപിന് മുംബൈയിലും ഒരു കെട്ടിടമുണ്ട്, ട്രംപ് ടവർ എന്നാണ് കെട്ടിടത്തിൻറെ പേര്. വൈറ്റ് ഹൗസ് വിട്ട ശേഷം ട്രംപ് താമസിക്കുന്നത് മാർ-എ-ലാഗോയിലാണ് 1985-ൽ മാർ-എ-ലാഗോ ട്രംപ് വാങ്ങിയത്. 20 ഏക്കറിൽ പരന്നുകിടക്കുന്ന ഈ മാളികയിൽ 58 കിടപ്പുമുറികൾ, സ്പാ, നീന്തൽക്കുളം, ടെന്നീസ് കോർട്ട്, ഗോൾഫ് കോഴ്സ് എന്നിവയുമുണ്ട്.
ഗോൾഫ് ഏറെ ഇഷ്ടമുള്ള ട്രംപിന് 19 ഗോൾഫ് കോഴ്‌സുകളാണ് സ്വന്തമായുള്ളത്. അദ്ദേഹത്തിൻ വിമാനങ്ങളുടെയും കാറുകളുടെയും ശേഖരത്തിൽ നിന്ന് തന്നെയാണ് ട്രംപിൻറെ ആസ്തി പുറംലോകത്തിന് വ്യക്തമാകുന്നത്. അഞ്ച് വിമാനങ്ങളാണ് ട്രംപിനുള്ളത്. റോൾസ് റോയ്‌സ് സിൽവർ ക്ലൗഡ് മുതൽ മെഴ്‌സിഡസ് ബെൻസ് വരെയുള്ള നൂറുകണക്കിന് ആഡംബര കാറുകളും ട്രംപിന് സ്വന്തമായുണ്ട്.
വൈറ്റ് ഹൗസിലേക്ക് നടന്ന യ ഈ തിരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിച്ച അമേരിക്കയിലെ വോട്ടർമാർക്ക് ട്രംപ് നന്ദി പറഞ്ഞു., “ഇത് യഥാർത്ഥത്തിൽ അമേരിക്കയുടെ സുവർണ്ണ കാലഘട്ടമായിരിക്കും, നമ്മൾ അമേരിക്കയെ വീണ്ടും മഹത്തരമാക്കും, വിജയത്തിലേക്ക് മറ്റൊരു വഴിയില്ല. ഞങ്ങൾക്ക് വോട്ട് ചെയ്തതിന് നിങ്ങൾ അഭിമാനിക്കുന്ന തരത്തിലേക്ക് അമേരിക്കയെ ഞങ്ങൾ മാറ്റും ” ട്രംപ് പറഞ്ഞു. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ പാം ബീച്ച് കൗണ്ടി കൺവെൻഷൻ സെൻററിൽ തൻറെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ട്രംപ്
Discussion about this post