മോസ്‌കോ: യുദ്ധത്തിൽ റഷ്യൻ സൈന്യത്തെ സഹായിക്കാതെ അശ്ലീല ദൃശ്യങ്ങൾ കണ്ട് സമയം കളഞ്ഞ് ഉത്തരകൊറിയയിലെ സൈനികർ. അന്താരാഷ്ട്ര മാദ്ധ്യമമായ ഫിനാൻഷ്യൽ ടൈംസിലെ മാദ്ധ്യമ പ്രവർത്തകനാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. യുക്രെയ്‌നെതിരായ യുദ്ധത്തിൽ റഷ്യൻ സേനയെ സഹായിക്കുന്നതിന് വേണ്ടിയാണ് കിംഗ് ജോംഗ് ഉൻ സൈനികരെ റഷ്യയിലേക്ക് അയച്ചത്.
ഉത്തരകൊറിയയിൽ ഇന്റർനെറ്റ് ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ ആണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിനും യൂട്യൂബ് ഉപയോഗിക്കുന്നതിനും രാജ്യത്തെ ചില നിയമങ്ങൾ പാലിക്കണം. എന്നാൽ റഷ്യയിലെ സ്ഥിതി മറിച്ചാണ്. റഷ്യയിൽ യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ല. ഇത് പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഉത്തരകൊറിയൻ സൈനികർ അശ്ലീല സിനിമകൾ കണ്ട് റഷ്യയിൽ തന്നെ തുടരുന്നത്.
ഫിനാൻഷ്യൽ ടൈംസിലെ വിദേശവാർത്തകൾ കൈകാര്യം ചെയ്യുന്ന ജിദോൺ റാച്ച്മാനാണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വിശ്വാസ്യ യോഗ്യമായ സ്രോതസ്സിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചിരിക്കുന്നത് എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിശദാംശങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുള്ളത്. അതേസമയം വിവരങ്ങൾ ലഭിച്ച സ്രോതസ്സ് ഏതാണെന്ന് അദ്ദേഹം പങ്കുവച്ചിട്ടില്ല.
ഉത്തര കൊറിയയിൽ നിന്നും റഷ്യയിൽ എത്തിയ സൈനികർക്ക് നിയന്ത്രണം ഇല്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ ഫലമായി അവർ അശ്ലീല വീഡിയോകളും ദൃശ്യങ്ങളും കാണുന്നു. വിശ്വാസയോഗ്യമായ സ്രോതസ്സിൽ നിന്നാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത് എന്നും അദ്ദേഹം പറയുന്നു.
നിമിഷ നേരങ്ങൾ കൊണ്ടാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. നിരവധി പേർ പരിഹാസ കമന്റുകളും ഇതിന് താഴെയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തര കൊറിയൻ സൈനികരും ടെസ്റ്റോസ്റ്റിറോൺ ഉള്ളവരാണെന്നാണ് ആളുകൾ പറയുന്നത്. ഇത്രയും നാൾ ഇവർ ഒരു ഏകാധിപതിയുടെ കീഴിൽ ആയിരുന്നു. ഇപ്പോഴാണ് അവർ ജീവിതം ആസ്വദിച്ച് തുടങ്ങിയത് എന്നും ആളുകൾ പറയുന്നു.
Discussion about this post