കൊച്ചി; മലയാളത്തിലെ യുവതാരനിരയിൽ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് ഷൈൻ ടോം ചാക്കോ. സിനിമാപ്രമോഷനുകളുടെ ഭാഗമായുള്ള അഭിമുഖങ്ങളിലൂടെയാണ് ഷൈൻ കൂടുതലും പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. അഭിമുഖങ്ങളിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും വെട്ടിത്തുറന്ന് പറയാനും താരം ഒരിക്കലും മടി കാണിക്കാറില്ല. എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രമാണ് ഷൈൻ ടോം ചാക്കോയുടെതായുള്ള അടുത്ത റിലീസ്. ചിത്രം നവംബർ എട്ടിന് തിയേറ്ററുകളിൽ എത്തും. ഈ സിനിമയുടെ പ്രമോഷനിടെ താരം പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്.
സ്ത്രീകൾ എപ്പോഴും കുറ്റം പറയുന്നത് പുരുഷന്മാരെയാണ്. എന്നാൽ പുരുഷന്മാർ അത് തിരിച്ചു ചെയ്യുന്നില്ല. എല്ലാ വിവാഹമോചനങ്ങളിലും പുരുഷന്മാരാണ് വില്ലൻ എന്നും ഷൈൻ പറഞ്ഞുവയ്ക്കുന്നു. യഥാർത്ഥത്തിൽ അങ്ങനെയല്ലെന്നും കഥകളിലാണ് അങ്ങനെയെന്നും ഷൈൻ പറയുന്നു.സിനിമയിൽ കുറച്ച് മോശം വേഷങ്ങൾ ചെയ്യാനാണ് രസം. കാരണം ജീവിതത്തിൽ അത് ചെയ്യാനുളള അവകാശവും സ്വാതന്ത്ര്യവും നമുക്കില്ല. നന്നായി പെരുമാറണമല്ലോ. അതുകൊണ്ടാണ് പലരും രക്ഷപ്പെട്ട് പോകുന്നത്. അങ്ങനയാണല്ലോ പലരും നമ്മൾ മോശമാണെന്ന രീതിയിൽ പലതും പറഞ്ഞുപരത്തുന്നതെന്ന് താരം കൂട്ടിച്ചേർത്തു.
ആരും മോശമായി പെരുമാറില്ല. സിനിമയിൽ മാത്രമേ മോശമായി പെരുമാറാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് അതൊക്കെ ആസ്വദിച്ച് ചെയ്യും. താൻ വളരെ വായ് നോക്കി ആയിട്ടുള്ള ആളല്ലെന്നും ഷൈൻ കൂട്ടിച്ചേർത്തു.
Discussion about this post