മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് നേരെ വധഭീഷണണി മുഴക്കിയ കേസിൽ പ്രതി പിടിയിൽ. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ ബികാറാം ജലാറാം ബിഷ്‌ണോയി ആണ് അറസ്റ്റിലായത്. കർണാടകയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
സൽമാൻ ഖാനെ വധിക്കാതിരിക്കാൻ 5 കോടി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയ കേസിലാണ് അറസ്റ്റ്. സൽമാൻ ഖാനും മുംബൈ ട്രാഫിക് പോലീസിന്റെ ഹെൽപ്പ്‌ലൈനിലേക്കുമാണ് ഭീഷണിസന്ദേശമെത്തിയത്. രാജസ്ഥാനിലെ ജലോർ സ്വദേശിയാണ് ബികാറാം ബിഷ്‌ണോയി.
ചൊവ്വാഴ്ചയാണ് ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ സൽമാൻ ഖാന് വഭീഷണി എത്തിയത്. ഇതിന് തൊട്ട് പിന്നാലെ, മുംബൈ ട്രാഫിക് പോലീസിനും ഭീഷണിസന്ദേശമെത്തി. താൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനാണെന്നും സൽമാൻ ഖാൻ ജീവനോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ക്ഷേത്രത്തിൽ പോയി ക്ഷമാപണം നടത്തണമെന്നും അല്ലെങ്കിൽ 5 കോടി രൂപ നൽകണമെന്നുയിരുന്നു ഭീഷണി. തങ്ങളുടെ സംഘം ഇപ്പോഴും സജീവമാണെന്നും പ്രതി പോലീസിനോട് പറഞ്ഞിരുന്നു.
Discussion about this post