എറണാകുളം: നടൻ നിവിൻപോളിയ്ക്ക് അഭിനന്ദനവുമായി ശ്രീജിത്ത് പണിക്കർ. ലൈംഗികപീഡനപരാതിയിൽ താരത്തിന് ക്ലീൻ ചിറ്റ് ലഭിച്ച പശ്ചാത്തലത്തിലാണ് ശ്രീജിത്ത് പണിക്കരുടെ അഭിനന്ദനം. വ്യാജ പോക്‌സോ കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാടാണ് നമ്മുടേതെന്ന് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പലതവണ നിരീക്ഷിച്ചിട്ടുണ്ട് എന്നതു മറന്നുകൂടാ. അന്വേഷണ സംഘത്തിനു മുൻപാകെ സധൈര്യം തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയ നിവിൻ പോളിക്ക് അഭിവാദ്യങ്ങളെന്ന് അദ്ദേഹം കുറിച്ചു.
ഇന്നലെയാണ് ബലാത്സംഗകേസിൽ നിവിൻപോളിയ്ക്ക് ക്ലീൻ ചിറ്റ് ലഭിച്ചത്. പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോർട്ട് നൽകി. നിവിൻ പോളിയ്‌ക്കെതിരെ തെളിവില്ലെന്നാണ് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.ദുബായിൽ വെച്ച് നിവിൻ പോളിയും സംഘവും കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു കോതമംഗലം സ്വദേശിനിയുടെ പരാതി. എന്നാൽ. ബലാത്സംഗം നടന്നു എന്ന് പറഞ്ഞ തീയതികളിൽ നിവിൻ പോളി അവിടെയുണ്ടായിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചില സ്ത്രീപക്ഷ വാദികൾ തീർക്കുന്നൊരു പ്രതിരോധമുണ്ട് ഒരു സ്ത്രീയും അവൾ പീഡിപ്പിക്കപ്പെട്ടെന്ന് നുണ പറയില്ലെന്ന്. എന്നാൽ അത് ഒരു പൊതുതത്ത്വമായി ഇക്കാലത്ത് സ്വീകരിക്കാൻ കഴിയില്ലെന്നാണ് നിവിൻ പോളി നേരിട്ട ആരോപണം തെളിയിക്കുന്നത്. പുരുഷനും മാനമുണ്ട്. വ്യാജ പോക്‌സോ കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാടാണ് നമ്മുടേതെന്ന് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പലതവണ നിരീക്ഷിച്ചിട്ടുണ്ട് എന്നതു മറന്നുകൂടാ. അന്വേഷണ സംഘത്തിനു മുൻപാകെ സധൈര്യം തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയ നിവിൻ പോളിക്ക് അഭിവാദ്യങ്ങൾ.
Discussion about this post