വയനാട്: ചൂരൽമല ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ. മേപ്പാടി പഞ്ചായത്തിനെതിരെ വൻ പ്രതിഷേധം ഉയരുകയാണ്. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്ന് പറഞ്ഞാണ് പ്രതിഷേധം ഉയരുന്നത്. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.
ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ചെന്നാണ് പരാതി. മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തത് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് ഭക്ഷ്യക്കിറ്റ് നൽകിയത്. മൃഗങ്ങൾക്ക് പോലും നൽകാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നൽകിയിരിക്കുന്നതെന്നും വസ്ത്രങ്ങൾ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു.
അതേസമയം സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്തത് എന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
Discussion about this post