കണ്ണൂര്‍: എഡിഎം നവീൻ ബാബു ആത്മഹത്യ കേസിൽ പ്രതി പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഉത്തരവ് ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ജാമ്യഹർജിയിൽ ഉത്തരവ് പറയുക. കഴിഞ്ഞ ദിവസമാണ് കോടതി ഹർജി പരിഗണിച്ചത്.
അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമാണ് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും കോടതിയില്‍ പ്രതിഭാഗം വ്യക്തമാക്കി. അതേസമയം പ്രസംഗം നല്ല ഉദ്ദേശത്തിലായിരുന്നു എന്നും പറഞ്ഞു. എന്നാല്‍, യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ പ്രതിഭാഗം സമ്മതിച്ചിരുന്നു.
ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യ ഹര്‍ജിയിൽ ഇന്ന് വിധിയെത്തുന്നത്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന പിപി ദിവ്യയെ തരംതാഴ്ത്തുന്നതായിരുന്നു പാര്‍ടി നടപടി. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്.
Discussion about this post