ഇന്നത്തെ കാലത്ത് നരച്ചമുടി പ്രധാന സൗന്ദര്യപ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ആളുകൾ നരയെ ഭയത്തോടെ കാണുന്നു. കറുത്ത മുടിയാണ് മുഖത്തിന് അഴക്. നരച്ച മുടിയിൽ മറ്റ് നിറങ്ങൾ പൂശുന്നവരും ഉണ്ട്. മുടിയുടെ നര മാറ്റാൻ മറ്റ് ഹെയർ ട്രീറ്റ്‌മെന്റുകൾ നടത്തുന്നവരും ഉണ്ട്.
എന്നാൽ ചുരുക്കം ചിലർക്ക് മാത്രമാണ് ഇതിന്റെ ഗുണങ്ങൾ ലഭിക്കുന്നത്. ഭൂരിഭാഗം പേർക്കും ഇത്തരം രീതികൾ പരീക്ഷിക്കുന്നത് വിപരീത ഫലമാണ് ചെയ്യാറുള്ളത്. എന്നാൽ മുടിയുടെ ആരോഗ്യത്തിന് കോട്ടം സംഭവിക്കാതെ തന്നെ നര മാറ്റി മുടി കറുപ്പിയ്ക്കാം സാധിക്കും. വീട്ടുമുറ്റത്ത് നിൽക്കുന്ന ഈ ചെടിയുടെ നീരും ചില കൂട്ടുകളും മാത്രം മതി.
പപ്പായ ഇലയുടെ നീരാണ് ഇതിനായി ആവശ്യം. ഇതിനൊപ്പം പനിക്കൂർക്കയുടെ നീരും വേണം. നെല്ലിക്കാപ്പൊടി, ഹെന്നപ്പൊടി എന്നിവയും ഇതിന് വേണം. പപ്പായയുടെ നാല് ഇലകളാണ് ഇതിനായി ആവശ്യം. ഇതും പനിക്കൂർക്കയുടെ ഇലയും അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇതിന് ശേഷം ഒരു ഇരുമ്പു ചട്ടിയിൽ നെല്ലിക്കാ പൊടിയും ഹെന്ന പൊടിയും ചേർത്ത് നന്നായി ചൂടാക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ ജ്യൂസ് ഒഴിക്കണം. ശേഷം നന്നായി വറ്റിച്ച് എടുക്കാം. ഇതിന് ശേഷം വീണ്ടും ഇതിലേക്ക് ബാക്കിയുള്ള നീര് ഒഴിക്കാം. കുഴമ്പ് രൂപത്തിലായ ഡൈ ഒരു രാത്രി മുഴുവൻ സൂക്ഷിക്കണം. ബാക്കി വന്ന പപ്പായ ജ്യൂസ് എടുത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാം. പിറ്റേന്ന് ഈ ജ്യൂസ് ഡൈയിൽ ചേർത്ത് സൂക്ഷിക്കാം.
Discussion about this post