മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. മലയാളിത്തനിമയുള്ള സൗന്ദര്യമെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. ഒരു കാലത്ത് കേരളീയരുടെ സൗന്ദര്യസങ്കൽപ്പമായിരുന്നു കാവ്യ.ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ കാവ്യ കലോത്സവങ്ങളിൽ കലാതിലകമായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് ഉള്ള എൻട്രി.ഒട്ടേറെ സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ കുടുംബവുമൊത്ത് തിരക്കിലാണ്. ഒപ്പം തന്റെ വസ്ത്രബ്രാൻഡായ ലക്ഷ്യയുടെ ബിസിനസിലും മുഴുകിയിരിക്കുന്നു.
കാവ്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ദിലീപ്,ലാൽ,ബിജു മേനോൻ,സംയുക്ത വർമ്മ എന്നീ വലിയ താരനിര അഭിനയിച്ച ചന്ദ്രനുദിക്കുന്ന ദിക്കിൽ. ലാൽ ജോസിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ ഇന്നും ചർച്ചയാവാറുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് ലാൽ ജോസ് വിവരിച്ചിരുന്നു. ഷൂട്ടിംഗ് നടക്കുന്നതിനിടെ മദ്യപസംഘവും സിനിമ യൂണിറ്റിലുള്ളവരും തമ്മിൽ തർക്കം ഉണ്ടായതിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. വാക്കുകളിലേക്ക്,
രാവിലെ ഷൂട്ടിംഗ് ടീം പോകുന്നയിടത്തൊക്കെ ഒരു മാരുതി ഒമിനി കാർ പിന്തുടരുന്നത് ശ്രദ്ധിച്ചിരുന്നു. അതിൽ ഫുൾ വെള്ളമടിച്ച് ഫിറ്റ് ആണ്. ആശങ്കയോടെയാണ് ഞങ്ങൾ നോക്കുന്നത്. പെട്ടെന്ന് വയലന്റ് ആകുന്നവരാണ് അവിടുത്തയാളുകൾ. മലയാളികളാണോ കന്നഡികരാണോ എന്നറിയില്ല. പോകുന്ന സമയത്ത് അവന്മാരെ ഒന്ന് സൂക്ഷിക്കണം എന്ന് ദിലീപ് പറയുകയും ചെയ്തിരുന്നു. തടാകക്കരയിൽ കുറച്ച് ഭാഗം ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് വസ്ത്രം മാറേണ്ടി വരും. എന്റെ അസിസ്റ്റന്റ് ഡയറ്കടറായ നിതീഷ് ജാവ ബൈക്കിൽ കാവ്യയെ ഡ്രസ് മാറാൻ വേണ്ടി യൂണിറ്റ് ബസിലേക്ക് കൊണ്ടു പോയി വരുമായിരുന്നു. കാവ്യയുടെ അമ്മ ബസിലാകും ഉണ്ടാവുക. ഒരു തവണ പോയി വരുമ്പോൾ ഒരു സ്ഥലത്ത് ആ മാരുതി ഒമ്നി വാനിലെ ചെറുപ്പക്കാരുണ്ടായിരുന്നു. എല്ലാവരുടേയും കയ്യിൽ ബിയർ ബോട്ടിലും. ബൈക്കിൽ കാവ്യയുമായി പോയതും അവന്മാർ പുലഭ്യം പറഞ്ഞു. കണ്ണു പൊട്ടുന്ന തെറിയും മോശം കമന്റുമൊക്കെ പറഞ്ഞു. നിതീഷ് ആജാനബാഹുവും ദേഷ്യക്കാരനുമാണ്. കാവ്യയെ കൊണ്ടിറക്കിയ ശേഷം അവൻ തിരികെ പോകുന്നത് കണ്ട എനിക്ക് പിശക് തോന്നി. ഞാൻ അവനോട് കാര്യം തിരക്കി. അവന്മാരൂടെ സൂക്കേട് തീർത്തിട്ട് വരാമെന്ന് അവൻ പറഞ്ഞു.നീയിവിടെ നിക്ക്, അവസാനത്തെ ഷൂട്ടാണെന്ന് പറഞ്ഞ് ഞാനവനെ പിടിച്ചു നിർത്തി. അന്ന് പാക്കപ്പ് ചെയ്ത് കേരളത്തിലേക്ക് തിരികെ വരണം.
എന്റെ അസോസിയേറ്റ് ആയ വിനു ആനന്ദിനോട് അവരോട് ചെന്ന് സംസാരിക്കാൻ പറഞ്ഞു. കാരണം മുഴുവൻ സെറ്റും അജിറ്റേറ്റഡ് ആയിരുന്നു. കാവ്യ ചെറിയ കുട്ടിയാണ്, എല്ലാവരുടേയും പ്രിയങ്കരിയായിരുന്നു. അവളോട് അങ്ങനെ പറഞ്ഞത് എല്ലാവരേയും വിഷമിപ്പിച്ചു. ഷൂട്ടിംഗ് തീർന്നാൽ അവന്മാർക്ക് പെരുന്നാൾ ആയിരിക്കും അതിനാൽ വേഗം വിട്ടോളാൻ പറയാൻ വിനുവിനെ വിട്ടു. കാവ്യയെ വച്ചുള്ള ലാസ്റ്റ് ഷോട്ട് എടുത്ത് കഴിഞ്ഞ് കട്ട് പറഞ്ഞതും ദൂരെ നിന്നും ബഹളം കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ ഞാൻ കാണുന്നത് സമാധാനിപ്പിച്ചു പറഞ്ഞ് വിടാൻ വിട്ട വിനു ആനന്ദ് ചാടി ആ കൂട്ടത്തിലെ ഒരുത്തന്റെ ചെകിട്ടത്ത് അടിക്കുന്നതാണ്. അത് കണ്ടതും യൂണിറ്റിലുണ്ടായിരുന്നവർ ഇളകിയോടി. പിന്നെ കാണുന്നത് ആ മദ്യപസംഘത്തെ യൂണിറ്റ് മൊത്തം അടിച്ച് നിലംപരിശാക്കുന്നതാണ്. അവന്മാർ ഓടി. ഓടി ചെല്ലുന്നത് റോഡിൽ യൂണിറ്റ് ബസിലുണ്ടായിരുന്നവരുടെ മുന്നിലേക്ക്. അങ്ങനെ അവരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തല്ലു കിട്ടിയ അവന്മാർ ഓടി കാറിൽ കയറി. ഇതിനിടെ ഡ്രൈവർ നിങ്ങളെ ബത്തേരിയിൽ വച്ച് കാണിച്ച് തരാമെന്ന് പറഞ്ഞു. അത് പറഞ്ഞതും ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും ഡ്രൈവറെ വിൻഡോയിലൂടെ വലിച്ച് പുറത്തിട്ട് തല്ലി. അടിയുടെ പെരുന്നാളായിരുന്നു. അപ്പോഴേക്കും ഞങ്ങളൊക്കെ ഓടിയെത്തി. എല്ലാവരേയും പറഞ്ഞു വിട്ടു. ബത്തേരിയിൽ വച്ചൊരു അറ്റാക്ക് ഉണ്ടാകുമോ എന്ന ഭയത്തിൽ എല്ലാ വണ്ടികളും കോൺവോയ് ആയിട്ടാണ് അന്ന് വന്നത്. പക്ഷെ ഒന്നും ഉണ്ടായില്ലെന്നും ലാൽ ജോസ് പറയുന്നു.
Discussion about this post