സൗത്ത് കരോലിന; അമേരിക്കയിലെ പരീക്ഷണശാലയിൽ നിന്ന് രക്ഷപ്പെട്ട 43 കുരങ്ങന്മാർക്ക് പിന്നാലെ വലയുമായി പാഞ്ഞ് പോലീസ്. സൗത്ത് കരോലിനയിൽ മരുന്ന് പരീക്ഷണങ്ങൾക്കും ഗവേഷണത്തിനുമായി സൂക്ഷിച്ചിരുന്ന കുരങ്ങുകളാണ് രക്ഷപ്പെട്ടത്. ആൽഫ ജെനസിസ് എന്ന സ്ഥാപനമായിരുന്നു ഈ കുരങ്ങുകളെ അത്രയും സൂക്ഷിച്ചിരുന്നത്. നാല് കിലോയിലധികം വരുന്ന പെൺ കുരങ്ങുകളാണ് അലഞ്ഞ് തിരിയുന്നത്.
വീടിനോ ഓഫീസ് പരിസരത്തോ കുരങ്ങുകളെ കണ്ടാൽ അവയുടെ പരിസരത്തേക്ക് എത്താൻ ശ്രമിക്കരുതെന്നും ഇവയ്ക്ക് ഭക്ഷണം നൽകാനോ ശ്രമിക്കരുതെന്നും മുറികൾക്കുള്ളിൽ തുടരണമെന്നുമാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഒരു കാരണവശാലും കുരങ്ങുകളുടെ പരിസരത്തേക്ക് പോകരുതെന്നാണ് നിർദ്ദേശം. പലയിടങ്ങളിലും കുരങ്ങുകൾക്കായി കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ർെമൽ ക്യാമറകളുടെ സഹായത്തോടെ രക്ഷപ്പെട്ട കുരങ്ങുകളെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
നിലവിൽ ഈ കുരങ്ങുകളിൽ പരീക്ഷണമൊന്നും നടത്തിയിട്ടില്ലെന്നും എന്തെങ്കിലും രോഗം വഹിക്കാനുള്ള പ്രായം ഇവയ്ക്ക് ആയിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നതെങ്കിലും പരിസരവാസികളും കടുത്ത ആശങ്കയിലാണ്.ഇത് ആദ്യമായല്ല കുരങ്ങന്മാർ ആൽഫാ ജെനസിസിൽ രക്ഷപ്പെടുന്നത്. 2016ൽ 19 കുരങ്ങന്മാരാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടത്. 2014ൽ 26 കുരങ്ങന്മാർ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു
Discussion about this post