ബാങ്ക് അക്കൗണ്ടുകളെ ലക്ഷ്യമിട്ടുള്ള പുതിയ മാൽവയർ കണ്ടെത്തിയതായി സൈബർ സുരക്ഷാ വിദഗ്ധർ. ടോക്‌സിക് പാണ്ട എന്നാണ് പുതുതായി ഭീഷണി ഉയർത്തിയ പാണ്ടയ്ക്ക് നൽകിയിരിക്കുന്ന പേര്. മൊബൈൽ ആപ്പുകൾ സൈഡ് ലോഡിങ് ചെയ്യുന്നതിലൂടെയും ഗൂഗിൾ ക്രോം പോലുള്ള ജനപ്രിയ ആപ്പുകളുടെ വ്യാജപതിപ്പുകളിലൂടെയും പ്രചരിക്കുന്ന മാൽവയറാണ് ടോക്‌സിക് പാണ്ട. ക്ലീഫ്ലി ഇന്റലിജൻസ് എന്ന സൈബർ സുരക്ഷാ സ്ഥാപനം കഴിഞ്ഞ മാസമാണ് ഈ മാൽവെയറിനെ കണ്ടെത്തിയത്.ആരാണ് മാൽവെയറിന് പിന്നിലെന്ന് വ്യക്തമല്ല. ചൈനയിൽ നിന്നാണ് ഇത് നിയന്ത്രിക്കപ്പെടുന്നതെന്നാണ് വിവരം.
ആൻഡ്രോയിഡ് ഫോണുകളിലെ ആക്സസബിലിറ്റി സേവനത്തെയാണ് ഈ മാൽവെയർ ഉപയോഗിക്കുന്നത്.ഈ കാരണത്താൽ തന്നെ മറ്റൊരിടത്തിരുന്ന് ഫോണുകൾ നിയന്ത്രിക്കാൻ മാൽവെയറിന് സാധിക്കും
അക്കൗണ്ട് ടേക്ക് ഓവർ, ഓൺ ഡിവൈസ് ഫ്രോഡ് പോലുള്ള വിദ്യകൾ ഉപയോഗിച്ച് ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും പണം കൈമാറ്റം ചെയ്യുക എന്നതാണ് ടോക്സിക്പാണ്ടയുടെ പ്രധാന ലക്ഷ്യം. ഐഡന്റിറ്റി വെരിഫിക്കേഷനും ഓതന്റിക്കേഷനും ഒപ്പം അസാധാരണ പണക്കൈമാറ്റങ്ങൾ തിരിച്ചറിയുന്നതിനുള്ള ബിഹേവിയറൽ ഡിറ്റക്ഷൻ ടെക്നിക്കുകളും അടങ്ങുന്ന ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ ഇതിനാവുമത്രേ
Discussion about this post