നമ്മൾ ഭക്ഷണസാധനങ്ങളോ മേക്കപ്പ് സാധനങ്ങളോ ഒക്കെ വാങ്ങുമ്പോൾ അവയുടെ എല്ലാം പായ്ക്കറ്റിൽ ഒരു എക്‌സ്പയറി ഡേറ്റ് ഉണ്ടാവും അല്ലേ. നിർമ്മിച്ച ശേഷം എത്ര ദിവസം വരെ ഉപയോഗിക്കാം എന്നതാണ് ഈ എക്‌സ്പയറി ഡേറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് നമുക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ.
എന്നാൽ നമ്മൾ അറിയാതെ പോകുന്ന കാര്യമാണ് ഇരുചക്രവാഹനം ഓടിക്കുന്നവർ ഉപയോഗിക്കുന്ന ഹെൽമെറ്റിന്റെ കാര്യം. സുരക്ഷയ്ക്കായി നാം വാങ്ങിക്കുന്ന ഇത് എത്രകാലം വേണമെങ്കിലും ഉപയോഗിക്കാമെന്നാണ് പലരുടെയും ധാരണ. നിറം പോകുമ്പോഴോ എന്തെങ്കിലും കേടുപാടുകൾ വരുമ്പോഴോ മാറ്റിയാൽ മതിയെന്നാണ് പലരും ധരിച്ചുവയ്ക്കുന്നത്. ശിരസ്സിന്റെ സുരക്ഷയാണ് ഹെൽമെറ്റ്. അത് കൊണ്ട് തന്നെ അതിന്റെ എക്‌സ്പ.റി ഡേറ്റ് നോക്കേണ്ടത് അത്യാവശ്യമാണ്.
ഹെൽമറ്റ് കേടാകുമ്പോൾ അത് മാറ്റേണ്ടത് നിർബന്ധമാണ്. കേടായ ഹെൽമെറ്റ് ഉപയോഗിക്കുന്നത്, ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കുന്നതിന് തുല്യമാണെന്ന കാര്യം ഓർക്കുക. ഹെൽമറ്റ് താഴെ വീണിട്ടുണ്ടെങ്കിൽ പ്രത്യേകം പരിശോധിക്കുക. ഹെൽമറ്റിന്റെ പോറലുകൾ മാത്രമല്ല, അകത്ത് എന്തെങ്കിലും ക്ഷതം സംഭവിച്ചാൽ ഹെൽമറ്റിന്റെ കാലാവധി കഴിഞ്ഞെന്നർത്ഥം.
ഹെൽമെറ്റിന്റെ പ്രധാനപ്പെട്ട ഭാഗമാണ് വിസർ. പോറലും കേടുപാടും ഉണ്ടായാലും അതേ വിസറുകൾ തന്നെ ആളുകൾ ഉപയോഗിക്കുന്നത് കാണാം. എന്നാൽ കേടായ വിസറുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ കാഴ്ചയെ മറയ്ക്കുന്നുവെന്ന കാര്യം ഓർക്കുക. ഇതുമൂലം രാത്രികാലങ്ങളിൽ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ എതിരെ വരുന്ന വാഹനത്തിന്റെ വെളിച്ചം പതിച്ച് ദൂരക്കാഴ്ച കുറയാനും കാരണമാകും.
ഹെൽമെറ്റ് സ്ട്രിപ്പുകളും ബക്കിളുകളും ശരിയാണോയെന്ന് പ്രത്യേകം പരിശോധിക്കുക. ഹെൽമെറ്റ് നിങ്ങൾക്ക് പാകമാണോയെന്ന് പരിശോധിക്കുക. നിങ്ങളുടെ തലയ്ക്ക് 58 സെന്റീമീറ്റർ വലിപ്പമുണ്ടെങ്കിൽ 60 സെന്റീമീറ്റർ ഹെൽമറ്റാണ് നിങ്ങൾക്ക് അനുയോജ്യം.
സംഗതിയാണ് ഐഎസ്‌ഐ ഗ്രേഡ് സർട്ടിഫിക്കറ്റ്. ഹെൽമെറ്റ് വാങ്ങുമ്പോൾ ഐഎസ്‌ഐ നിലവാരത്തിലുളള ഹെൽമെറ്റുകൾ നോക്കി മാത്രം വാങ്ങുക. ഒരു ഹെൽമറ്റ് നിർമ്മിച്ച തീയതി അതിന്റെ മുകളിൽ അച്ചടിച്ചിരിക്കുന്നു. ആ തീയതി മുതൽ 7 വർഷം വരെ ഹെൽമെറ്റ് ഉപയോഗിക്കാമെന്നാണ്. അല്ലെങ്കിൽ ഹെൽമറ്റ് ഉപയോഗിക്കാൻ തുടങ്ങി 5 വർഷം വരെ ഉപയോഗിച്ച ശേഷം അവ മാറ്റുന്നതാണ് ഉത്തമം. അതുവരെ ഹെൽമെറ്റ് കേടുകൂടാതെയിരിക്കും
Discussion about this post