തിരുവനന്തപുരം: തുലാവർഷം ഒക്ടോബർ മാസത്തിൽ തുടങ്ങിയെങ്കിലും കേരളത്തിൽ പ്രതീക്ഷിച്ച തരത്തിൽ മഴ ലഭിച്ചിരുന്നില്ല. പല ജില്ലകളിലും ശക്തമായ മഴ പ്രവചിച്ചിരുന്നുവെങ്കിലും തുലാവർഷം ഇതുവരെ കാര്യമായി ലഭിച്ചിട്ടില്ല. ഇപ്പോഴിതാ നവംബർ രണ്ടാം വാരത്തിലും മഴ ശക്തമാകില്ലെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്.
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ പെയ്യില്ലെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം, ബുധനാഴ്ച മുതൽ കേരളത്തിൽ മഴ ശക്തമായേക്കുമെന്നും കലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. ഇതേതുടർന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post