ആലപ്പുഴ: തകഴിയിൽ അബദ്ധത്തിൽ എലിവിഷം അകത്ത്‌ചെന്ന് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. കല്ലേപ്പുറത്ത് സ്വദേശിനി മണിക്കുട്ടി (15) ആണ് മരിച്ചത്. എലിവിഷം പുരട്ടിയ തേങ്ങ കഷ്ണം അബദ്ധത്തിൽ കഴിക്കുകയായിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
ഇന്നലെ വൈകീട്ടോടെ ആയിരുന്നു സംഭവം. വീട്ടിൽ രൂക്ഷമായ എലിശല്യമാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് വീട്ടുകാർ തേങ്ങാ കഷ്ണത്തിൽ വിഷം പുരട്ടി വയ്ക്കുകയായിരുന്നു. എന്നാൽ സ്‌കൂളിൽ പോയ മണിക്കുട്ടി ഇത് അറിഞ്ഞിരുന്നില്ല. സ്‌കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി തേങ്ങാ കഷ്ണം നല്ലതാണെന്ന് കരുതി കുട്ടി എടുത്ത് കഴിക്കുകയായിരുന്നു.
സംഭവ സമയം കുട്ടിയുടെ അമ്മയും അച്ഛനും വീട്ടിൽ ഉണ്ടായിരുന്നില്ല. തളർന്ന് കിടക്കുന്ന് മുത്തശ്ശിയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ ആയിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിഷം അകത്തുചെന്നതായി വ്യക്തമായത്. തുടർന്ന് ചികിത്സ നൽകിയെങ്കിലും മരിക്കുകയായിരുന്നു.
Discussion about this post