കൊച്ചി; കുഞ്ചാക്കോ ബോബനെ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു ദുരൂഹസാഹചര്യത്തിൽ എന്ന ചിത്രത്തിലേക്കാണ് കാസ്റ്റിംഗ് കോൾ. കുഞ്ചാക്കോ ബോബന്റെയും സംവിധായകനും നടനുമായ ദിലീഷ് പോത്തന്റേയും ചെറുപ്പകാലം ചെയ്യാനാണ് അഭിനേതാക്കളെ തേടുന്നത്. ഇരുവരുടേയും പഴയ ചിത്രങ്ങൾ ചേർത്തുകൊണ്ടാണ് കാസ്റ്റിങ് കോൾ. ചാക്കോച്ചൻ തന്നെയാണ് അവസരമുണ്ടെന്ന് അറിയിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്റേയും ദിലീഷ് പോത്തന്റേയും ചെറുപ്പകാലം ചിത്രങ്ങളോട് രൂപസാദൃശ്യമുണ്ടെങ്കിൽ സിനിമയിൽ അവസരം ലഭിക്കും. കുഞ്ചാക്കോ ബോബനുമായി രൂപസാദ്യശ്യമുള്ള 18 വയസ് പ്രായം തോന്നുന്ന ചെറുപ്പക്കാരനേയും ദിലീഷ് പോത്തനുമായി സാദൃശ്യമുള്ള 26 വയസുള്ള ആളെയുമാണ് തേടുന്നത്. ചിത്രങ്ങൾ 8136932812 എന്ന നമ്പറിലേക്ക് അയക്കണം.
എന്നാ താൻ കേസ് കൊട് ‘എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ചാക്കോച്ചനും രതീഷ് പൊതുവാളും ഒന്നിക്കുന്ന ചിത്രമാണിത്. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അർജുൻ സേതുവാണ് ഛായാഗ്രഹണം. ഡോൺ വിൻസന്റാണ് സംഗീതം.ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Discussion about this post