സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സ്വർണാഭരണങ്ങൾ ധരിക്കാറുണ്ട്. അടിയ്ക്കടി മാറ്റേണ്ട എന്നതാണ് സ്വർണാഭരണങ്ങളോട് ആളുകൾക്ക് പ്രിയമേറുന്നത്. സ്വർണത്തിന്റെ മൂല്യവും മറ്റൊരു ഘടകമാണ്. ആരെയും അതിശയിപ്പിക്കുന്ന തരത്തിൽ സർവ്വകാല റെക്കോർഡിലാണ് നമ്മുടെ സ്വർണ വില ഇന്ന് എത്തി നിൽക്കുന്നത്.
പുതിയ സ്വർണം വാങ്ങുമ്പോൾ നല്ല തിളക്കമുള്ളതായി എല്ലാവരും കണ്ടിരിക്കും. എന്നാൽ കാലങ്ങൾ കഴിയുന്തോറും ഈ തിളക്കം മങ്ങും. പോളിഷ് ചെയ്ത ശേഷമാണ് പുതിയ സ്വർണം നമുക്ക് ലഭിക്കാറുള്ളത്. ഇതാണ് ഈ തിളക്കത്തിന് കാരണവും. എന്നാൽ ശരീരവുമായുള്ള സമ്പർക്കം ഈ തിളക്കത്തിന് മങ്ങലേൽപ്പിക്കും. ഇത് മാത്രമല്ല ആഭരണങ്ങൾക്കിടയിൽ ചളി കയറി ഇരിക്കാനുള്ള സാദ്ധ്യതയും ഉണ്ട്.
മാല, കമ്മൽ, വള എന്നിങ്ങനെ എല്ലാ ആഭരണങ്ങളിലും ചളി ഇരിക്കാറുണ്ട്. വീട്ടമ്മമാരുടെ ആഭരണങ്ങളുടെ കാര്യമാണേൽ പറയേണ്ട. സോപ്പിന്റെ അംശയും കരിയും മണ്ണുമെല്ലാം ആഭരണങ്ങളിൽ ഉണ്ടായിരിക്കും. വിശേഷാവസരങ്ങളിൽ ആയിരിക്കും ഇതെല്ലാം നമ്മുടെ ശ്രദ്ധയിൽപ്പെടുക. ഉടനെ ഏതെങ്കിലും സ്വർണക്കടയിൽ കൊണ്ട് പോയി ഇത് പോളിഷ് ചെയ്ത് തിരികെ കൊണ്ടുവരും. എന്നാൽ ഇനി ആരും സ്വർണത്തിന് തിളക്കം ലഭിക്കാൻ സ്വർണക്കടയിലേക്ക് ഓടേണ്ട. നമ്മുടെ വീട്ടിലുള്ള രണ്ട് സാധനങ്ങൾ ഉപയോഗിച്ച് ആഭരണങ്ങൾ തിളക്കമുള്ളതാക്കാം.
തൈരും മഞ്ഞൾപ്പൊടിയും ആണ് ഇതിനായി ആവശ്യമുള്ളത്. ഒരു കുണ്ടുള്ള പാത്രത്തിലേക്ക് മൂന്ന് ടേബിൾ സ്പൂൺ തൈര് എടുക്കുക. ശേഷം ഇതിലേക്ക് 2 ടീസ് സ്പൂൺ മഞ്ഞൾപ്പൊടി ചേർക്കാം. ശേഷം നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് നമ്മുടെ ആഭരണങ്ങൾ ഇട്ട് നന്നായി തേച്ച് പിടിപ്പിക്കാം. മൂന്ന് മിനിറ്റ് നേരം ആഭരണങ്ങളിൽ ഈ മിശ്രിതം നന്നായി ഉരയ്ക്കുക. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുക്കാം.
Discussion about this post