അമരാവതി: തെന്നിന്ത്യയിലെ സൂപ്പർ താരമാണ് അല്ലുഅർജുൻ. പുഷ്പ ദി റൈസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണൽ അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു ഒരു തെലുഗു നടന് നാഷണൽ അവാർഡ് ലഭിച്ചത്. ഇങ്ങനെ അവാർഡ് ലഭിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം ഇപ്പോൾ.
തെലുങ്ക് സൂപ്പർതാരം ബാലയ്യയുടെ ടോക്ക് ഷോ ആയ അൺസ്‌റ്റോപ്പബിൾ വിത്ത് എൻബികെ എന്ന ഷോയിലാണ് അദ്ദേഹം തന്റെ മനസ് തുറന്നത്.അവാർഡ് നേടിയപ്പോൾ എന്താണ് തോന്നിയതെന്ന ബാലയ്യയുടെ ചോദ്യത്തിന് ‘ നാഷണൽ അവാർഡ് നേടിയവരുടെ പട്ടിക ഞാൻ എടുത്ത് നോക്കി, അപ്പോൾ അതിൽ ഒരു തെലുഗ് നടൻറെ പേര് പോലും കണ്ടില്ല. അത് എനിക്ക് വിഷമമായി, ഞാൻ അതിൽ ഒരു വട്ടം വരച്ചു, അന്ന തീരുമാനിച്ചതാണ് ഞാൻ ഇത് വാങ്ങുമെന്ന് എന്ന് താരം പറഞ്ഞു.
അതേസമയം ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനാവുന്ന ചിത്രം പുഷ്പ 2. ആദ്യഭാഗം ഉണ്ടാക്കിയ ഓളം തന്നെയാണ് രണ്ടാം ഭാഗത്തിനായും ആകാംക്ഷ ഉണ്ടാക്കുന്നത്. അല്ലു അർജുൻറെ വേറിട്ട ലുക്കും ഇതുവരെ കാണാത്ത പ്രകടനത്തിനുമൊപ്പം ഫഹദ് ഫാസിലിൻറെ വില്ലൻ വേഷവും ശ്രദ്ധ നേടി.
ഇന്ത്യയെമ്പാടും തരംഗമായി മാറിയ ‘പുഷ്പ ദ റൈസ്’ എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. പുഷ്പ ദ റൂൾ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗവും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
Discussion about this post