ടെൽ അവീവ്: ഹിസ്ബുള്ള നേതാവ് ഹസൻ നസ്രുള്ളയെ വധിച്ച പേജർ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് സമ്മതിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇതിന് പുറമേ ലബനനിൽ 40 പേർ കൊല്ലപ്പെട്ട പേജർ ആക്രമണത്തിന് പിന്നിലെ ഉത്തരവാദിത്വവും ഇസ്രായേൽ ഏറ്റെടുത്തിട്ടുണ്ട്. നെതന്യാഹുവിന്റെ വക്താവ് ഒമർ ദോസ്ത്രിയാണ് ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയത്.
നെതന്യാഹു ഇക്കാര്യങ്ങൾ തന്നോട് സമ്മതിച്ചുവെന്നാണ് ഒമർ പറയുന്നത്. രണ്ട് പേജർ ആക്രമണങ്ങളും നടത്താൻ അദ്ദേഹം ആലോചിച്ച വേളയിൽ പ്രതിരോധ വിഭാഗത്തിലെ മുതിർന്ന നേതാക്കളും മറ്റ് രാഷ്ട്രീയ നേതാക്കളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെയാണ് അദ്ദേഹം ആക്രമണം നടത്തിയത് എന്നും ഒമർ വെളിപ്പെടുത്തി.
സെപ്തംബറിൽ ആയിരുന്നു ഇരു ആക്രമണങ്ങളും ഉണ്ടായത്. ഇത് ഹിസ്ബുള്ളയ്ക്ക് കനത്ത ആഘാതം ആയിരുന്നു ഉണ്ടാക്കിയത്. സംഭവത്തിന് ശേഷം പിന്നിൽ ഇസ്രായേൽ ആണെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് ഇസ്രായേൽ പ്രതികരിച്ചിരുന്നില്ല. സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് ഇസ്രായേലിന്റെ നിർണായക വെളിപ്പെടുത്തൽ ഉണ്ടാകുന്നത്.
30 മിനിറ്റുകളുടെ വ്യത്യാസത്തിൽ ആയിരുന്നു ലെബനനിൽ പേജർ ആക്രമണം ഉണ്ടായത്. ഇതിൽ ഒന്നിലാണ് നസ്രുള്ളയ്ക്ക് ജീവൻ നഷ്ടമായത്. ഇരു ആക്രമണങ്ങളിലായി നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post