സൗന്ദര്യപരിപാലനത്തിനായി നമ്മൾ വളരെ അധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിലൊന്നാണ് വ്യക്തിശുചിത്വം. ശരീരം വൃത്തിയാക്കുന്നതും പല്ലുതേയ്ക്കുന്നത് പോലെ തന്നെ പരമപ്രധാനമാണ് മുടി വൃത്തിയാക്കുന്നതും. മുടിയിലെ അഴുക്കുകൾ നല്ല ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് വൃത്തിയാക്കുന്നത് പോലെ തന്നെ നന്നായി ചീകി വൃത്തിയാക്കുകയും വേണം. മുടി വൃത്തിയായിരിക്കണമെങ്കിൽ ചീപ്പും വൃത്തിയായിരിക്കണം. അഴുക്കുള്ള ചീപ്പ് താരനുണ്ടാക്കുകയും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യും. ഇടയ്ക്കിടെ നാം ഉപയോഗിക്കുന്ന ചീപ്പ് വൃത്തിയാക്കുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗം തന്നെയാണ്.
ചീപ്പ് വൃത്തിയാക്കാൻ ആദ്യം അതിലെ മുടി വൃത്തിയാക്കണം. കൈ കൊണ്ടോ,സേഫ്റ്റിപിൻ,ഹെയർപിൻ എന്നിവ ഉപയോഗിച്ചോ മുടി നീക്കം. തുടർന്ന് കുറച്ച് നേരം സോപ്പുവെള്ളത്തിലോ ചൂട് വെള്ളത്തിലോ ഇടാം. വൃത്തിയാക്കിയ ശേഷം വെള്ളമുപയോഗിച്ച് സോപ്പിന്റെ അംശം കഴുകി കളയണം. പിന്നീട് ചീപ്പ് തുണി കൊണ്ട് തുടച്ച് ഉണക്കിയെടുക്കുക. നല്ലത് പോലെ ഹെയർസ്‌പ്രേ,മാസ്‌ക്, ഷാംപൂ, എന്നിങ്ങനെയുള്ള കേശസംരക്ഷണ വസ്തുക്കൾ ഉപയോഗിക്കുന്നവർ ചീപ്പ് ഇടയ്ക്കിടെ കഴുകാൻ ശ്രമിക്കുക. സ്ത്രീകൾ ആഴ്ചയിൽ രണ്ട് ദിവസമോ നാല് ദിവസമോ ചീപ്പ് വൃത്തിയാക്കുന്നത് നല്ലതാണ്.ആറ് മാസം കൂടുമ്പോൾ ചീപ്പ് മാറ്റുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
മുടി പ്രത്യേക പൊസിഷനിൽ ചീകിയാൽ മുടിവളർച്ചയ്ക്ക് സഹായകമാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഇൻവേർഷൻ മെത്തേജ് എന്നാണ് ഇത് അറിയപ്പെടുന്നത്. തല കീഴ്പ്പോട്ടിട്ട് നിന്ന്, അതായത് തല കുനിച്ച് നിന്ന് താഴേയ്ക്ക് മുടി ചീകുന്ന രീതിയാണിത്. ഇതേ രീതിയിൽ നിൽക്കുമ്പോൾ രക്തപ്രവാഹം വർദ്ധിച്ച് മുടി വളരാൻ ഇത് സഹായിക്കുന്നുവെന്ന് പറയാം.കൂടുതൽ രക്തം തലയോട്ടിയിലേയ്ക്കെത്തുന്നു. ഇതാണ് മുടി വളരാൻ സഹായിക്കുന്ന വഴിയായി പറയുന്നത്. ഇതിലൂടെ മുടി ഒരു മാസം സാധാരണ വളരുന്നതിനേക്കാൾ ഒന്നോ രണ്ടോ ഇഞ്ചു കൂടുതൽ വളരുമെന്നാണു ശാസ്ത്രം.
Discussion about this post