കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ക്രിസ് വേണുഗോപാലും ഭാര്യ ദിവ്യ ശ്രീധറും. ഇരുവരുടെ വിവാഹം വളരെ വലിയ ചർച്ചകളാണ് സൃഷ്ടിച്ചിരുന്നത്. ഇരുവരുടെ കല്യാണ ഫോട്ടകൾക്ക് താഴെ വൻ കമന്റുകളാണ് ആളുകൾ കുറിക്കുന്നത്.
വെറും 49 വയസ് മാത്രമാണ് ക്രിസിനുള്ളത്. എന്നാൽ എല്ലാവരും താരത്തിനെ അപ്പൂപ്പൻ എന്നെല്ലമാണ് വിളിക്കുന്നത്. ഈ വയസാം കാലത്താണോ ഈ കിളവൻ കല്യാണം കഴിക്കുന്നത് എന്ന് എല്ലാം ആണ് കമന്റുകൾ വന്നിരുന്നത്. ഇതിന് പിന്നിലുള്ള കാര്യം എന്താന്ന് വച്ചാൽ രൂപത്തിൽ ഒരു മാറ്റവും വരുത്താതെ നരച്ച താടി അപമാന ഭാരമായി കാണാതെയാണ് ക്രിസ് വിവാഹത്തിന് എത്തിയത്. ഇത് എല്ലാമാണ് സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകൾ കുറിക്കാൻ കാരണമായത്.
ഇപ്പോഴിത് അദ്ദേഹത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ലിവിംഗ് ടുഗെതർ ബന്ധത്തെയും വിവാഹത്തെയും കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. അത് തമ്മിൽ നല്ല അന്തരം ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ലിവിംഗ് ടുഗെതർ എന്നാൽ സഹിക്കുക എന്നാണ്! കല്യാണം എന്ന വാക്കിന്റെ അർത്ഥം നല്ലത് എന്നാണ്; നല്ലത് വിവാഹമാണ് എന്നാണ് ക്രിസിന്റെ അഭിപ്രായം. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. എന്തൊക്കെയായലും കമന്റുകളുടെ ഒരു ആഘോഷം തന്നെയാണ് വീഡിയോ.
Discussion about this post