ന്യൂയോർക്ക്: തനിക്ക് നൂറോളം കുട്ടികളുണ്ടെന്ന് അടുത്തിടെ ആയിരുന്നു ടെലഗ്രാം സിഇഒ പാവേൽ ദുറോവിന്റെ വെളിപ്പെടുത്തൽ.ഒറ്റയ്ക്ക് ജീവിക്കുന്ന അദ്ദേഹത്തിന് ഇത്രയും മക്കളുണ്ട് ആദ്യം ഇത് കേട്ടപ്പോൾ എല്ലവരും ഒന്ന് അമ്പരന്നുവെങ്കിലും അതിനുള്ള കാരണം അറിഞ്ഞപ്പോൾ ഇത് മാറി. ഇതുവരെ നൂറോളം പേർക്കാണ് അദ്ദേഹം തന്റെ ബീജമായി നൽകിയിട്ടുള്ളത്. എന്നാൽ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പുതിയ വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് പാവേൽ.
തന്റെ ബീജം ഉപയോഗിക്കുന്ന സ്ത്രീകൾക്ക് സൗജന്യ ഐവിഎഫ് ചികിത്സ നൽകും എന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. അൾട്രാവിറ്റ ഫെർട്ടിലിറ്റി ക്ലിനിക്കുമായി ചേർന്നാണ് അദ്ദേഹം സ്ത്രീകൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരസ്യം വെബ്‌സൈറ്റിൽ അധികൃതർ പങ്കുവച്ചിട്ടുണ്ട്. വന്ധ്യത കാരണം വിഷമം അനുഭവിക്കുന്ന സ്ത്രീകളെ സഹായിക്കാനാണ് ഈ തീരുമാനം എന്നാണ് റിപ്പോർട്ട്. ഈ സ്ത്രീകൾക്ക് ഡോക്ടർമാരുടെ സേവനവും സൗജന്യമാണ്.
പാവേലിന്റെ ബീജം ഉപയോഗിച്ച് ഐവിഎഫ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉടനെ ബുക്ക് ചെയ്യണം എന്നാണ് ലാബിന്റെ പരസ്യത്തിൽ പറയുന്നത്. 37 വയസ്സാൽ താഴെ പ്രായമുള്ള ആരോഗ്യമുള്ള സ്ത്രീകൾക്കാണ് ബുക്ക് ചെയ്യാൻ ആണ് അവസരം ഉള്ളത്. ബുക്കിംഗ് ലഭിക്കുന്നവർ ഡോക്ടറെ കൺസൾട്ട് ചെയ്യണം. ഡോക്ടർ ചികിത്സയെക്കുറിച്ച് വിശദീകരിക്കും. ഇതിന് ശേഷം പരിശോധനകൾ നടത്തും. നിങ്ങളുടെ ആരോഗ്യം ചികിത്സയ്ക്ക് യോജിച്ചതാണെന്ന് കണ്ടെത്തിയാൽ ചികിത്സ നൽകുമെന്നും അധികൃതർ അറിയിച്ചു.
Discussion about this post