ശക്തമായ നിലപാടുകൾ കൊണ്ട് എല്ലായ്‌പ്പോഴും മാദ്ധ്യവാർത്തകളിൽ സ്ഥിരമായി ഇടംപിടിയ്ക്കുന്ന വ്യക്തിയാണ് സാന്ദ്രാ തോമസ്. അഭിനയത്തിലും സിനിമാ നിർമ്മാണത്തിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുള്ള സാന്ദ്ര സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ സധൈര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിന്റെ പേരിൽ അടുത്തിടെ സാന്ദ്രയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്താക്കിയിരുന്നു. സാന്ദ്രയോട് മോശം ആയി പെരുമാറിയ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പരാതി നൽകിയതിനെ തുടർന്നായിരുന്നു ഈ അച്ചടക്ക നടപടി. ഇതുമായി ബന്ധപ്പെട്ട് താരം നിരവധി പ്രസ്താവനകളും നടത്തിയിരുന്നു. ഇത് കൂടാതെ സ്വന്തം അനുഭവങ്ങളെക്കുറിച്ചും താരം തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ സക്കറിയായുടെ ഗർഭിണികൾ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയാണ് സാന്ദ്രാ.
ചിത്രത്തിലെ ഒരു ചുംബന രംഗം അഭിനയിക്കാൻ താൻ ഒരുപാട് സമയം എടുത്തുവെന്നാണ് സാന്ദ്ര പറയുന്നത്. കെട്ടിപ്പിടിയ്ക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ സീനുകളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയിൽ ഇതുപോലൊരു രംഗം എനിക്കും ഉണ്ടായിരുന്നു. അതിൽ വിഷം കൊടുക്കുന്ന സീൻ ഉണ്ട്. വിഷം കൊടുത്തിട്ട് ഉമ്മ വയ്ക്കണം. രാത്രി ഒൻപത് മണിയ്ക്ക് ഇത് ഷൂട്ട് ചെയ്യാൻ തുടങ്ങി. ഒരു മണിക്കൂറിൽ ഇത് കഴിയും എന്നായിരുന്നു എല്ലാവരും വിചാരിച്ചത്. എന്നാൽ ഈ ധാരണ തെറ്റി.
ഈ സീൻ തീർന്നത് പുലർച്ചെ നാലരയ്ക്കാണ്. എത്ര ചെയ്തിട്ടും ആ സീൻ ശരിയായില്ല. അവസാനം സ്വന്തം പടമാണെന്നെങ്കിലും ഒർത്ത് ഉമ്മ കൊടുക്കണമെന്ന് അനീഷ് അൻവർ എന്നോട് പറഞ്ഞു. വിഷം കൊടുക്കും. പക്ഷെ ഉമ്മ കൊടുക്കാതെ തിരിച്ചുവരും. അവസാനം രണ്ടും കൽപ്പിച്ച് ഒരു ഉമ്മ കൊടുത്തുവെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.
Discussion about this post