ചിലയിടങ്ങളിൽ ദോഷം മാറാനായി യഥാർത്ഥ വിവാഹത്തിന് മുൻപ് മരത്തെ വിവാഹം ചെയ്യുന്ന രീതി കാണാറില്ലേ. മരത്തെ ആദ്യ പങ്കാളിയാക്കി, വിവാഹജീവിതത്തിലുണ്ടാവുന്ന എല്ലാ ദോഷങ്ങളും മാറ്റാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ മരത്തെ വിവാഹം ചെയ്യുന്ന മനുഷ്യരെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്തൊരു വിചിത്രമായ സംഗതി എന്ന് ആലോചിക്കാൻ വരട്ടെ, അങ്ങനെയും ഈ ലോകത്ത് നടക്കുന്നുണ്ട്. ഐവി ബ്ലൂം എന്ന ഇൻഫ്‌ളൂവൻസറാണ് താൻ ഒരു മരവുമായി ഡേറ്റിംഗിലാണെന്ന് പറയുന്നത്. മരവുമായുള്ള തന്റെ പ്രണയത്തെ കുറിച്ചും അവർ പറയുന്നുണ്ട്.
തന്റെ യൂട്യൂബ് ചാനലിൽ മരത്തെ ഡേറ്റ് ചെയ്യുന്നതിന്റെ വീഡിയോയും യുവതി പങ്കുവച്ചിട്ടുണ്ട്. ഒന്നല്ല, അനേകം വീഡിയോകളാണ് മരവുമായുള്ള പ്രണയത്തെ പുകഴ്ത്തി യുവതി വച്ചിരിക്കുന്നത്. വലിയൊരു ചട്ടിയിലാണ് മരത്തെ നട്ടിരിക്കുന്നത്. ഡേറ്റിന് പോകാനായി യുവതി ഒരുങ്ങുന്നതും,വീട് അലങ്കരിക്കുന്നതും,ഭക്ഷണം കഴിക്കുന്നതും എല്ലാം കാണാം. മരവുമായി താൻ ഡേറ്റിംഗ് ആരംഭിച്ചിട്ട് തന്നെ രണ്ട് ആഴ്ചയായെന്ന് യുവതി പറയുന്നു.
പോകുന്നയിടത്തെല്ലാം മരവുമായാണ് യുവതി പോകുന്നത്. ബീച്ചിലും,പിക്‌നിക്കിലും എല്ലാം പോകുന്നത് മരത്തിനൊപ്പം തന്നെയാണ്. താൻ മരവുമയി പിണങ്ങിയെന്നും പിന്നാലെ തെറാപ്പിസ്റ്റിനെ വിളിക്കേണ്ടി വന്നുവെന്നും യുവതി പറയുന്നു. തെറ്റ് മനസിലാക്കിയതോടെ മരത്തോട് മാപ്പ് പറഞ്ഞെന്നും യുവതി പറഞ്ഞു. എന്തായാലും യുവതിയുടെ ബന്ധത്തെ പലരീതിയിലാണ് ആളുകൾ നോക്കിക്കാണുന്നത്. യുവതിയുടെ ഇഷ്ടത്തിനൊന്ന് ജീവിക്കൂ എന്നാണ് പലരും ഉപദേശിക്കുന്നത്.
Discussion about this post