മുംബൈ: ചെറുപ്പകാലത്ത് ലഹരിക്കടിമയായത് കാരണം നേരിട്ട പ്രതിസന്ധികളെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടൻ പ്രതീക് ബബ്ബർ. കുടുംബപ്രശ്‌നങ്ങൾ കാരണം 12ാം വയസിൽ തന്നെ ലഹരിക്കടിമയായെന്ന് പ്രതീക് പറയുന്നു. താൻ സിനിമയിലേക്ക് വരികയും പ്രശസ്തനാവുകയും ചെയ്തതോടെയാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങിയതെന്നാണ് പലരും കരുതുന്നത്. എന്നാൽ അത് സത്യമല്ല. ആദ്യമായി മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ തനിക്ക് 13 വയസു പോലും ഉണ്ടായിരുന്നില്ലെന്നാണ് പ്രതീക് പറയുന്നത്.
നിർഭാഗ്യവശാൽ, ഞാൻ വളർന്ന സാഹചര്യം വ്യത്യസ്തമായിരുന്നു, കുടുംബത്തിലെ സാഹചര്യങ്ങൾ സങ്കീർണമായിരുന്നു. അതിനാലാണ് ഞാൻ ലഹരി ഉപയോഗിക്കാൻ തുടങ്ങിയത്. സിനിമയിലെ പ്രശസ്തിയും പണവുമാണ് ഇതിലേക്ക് നയിച്ചതെന്നത് സത്യമല്ല. അതിനുമുൻപേ ഞാൻ ലഹരി ഉപയോഗിക്കാൻ തുടങ്ങിയിരുന്നുവെന്ന് താരം പറയുന്നു.
ജീവിതത്തിലെ ട്രോമയും മയക്കുമരുന്നും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നതാണ്. ട്രോമയെ തുറന്ന് വിടാത്തിടത്തോളം കാലം അവ ജീവിതത്തിലെ ബന്ധങ്ങളേയും മറ്റ് ഭാഗങ്ങളേയും ബാധിക്കും. എന്നാൽ ഒരു ഘട്ടം എത്തുമ്പോൾ നമുക്ക് നന്നാകണമെന്ന് തോന്നും. അങ്ങനെ തോന്നിയ ശേഷം കഴിഞ്ഞ കുറേ വർഷങ്ങളായി താൻ മെച്ചപ്പെടാനുള്ള ശ്രമത്തിലാമെന്നുമാണ് പ്രതീക് ബബ്ബർ പറയുന്നത്.
Discussion about this post