ഇന്നത്തെ കാലത്ത് എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് നര. ഇതിന് പരിഹാരമായി പല തരത്തിലുള്ള കെമിക്കല്‍ ഡൈകളും ഉപയോഗിച്ച് മടുത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇതെല്ലാം ഉപയോഗിച്ചാലും വളരെപ്പെട്ടെന്ന് നര വീണ്ടും വരുന്നു എന്ന പ്രശ്‌നം മിക്ക ആളുകളെയും അലട്ടുന്നുണ്ട്.
എന്നാൽ, ഇനി വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചാല്‍ ഫലം ഉറപ്പാണ്.
10 വെറ്റില, 2 ഗ്ലാസ് വെള്ളം, 2 ടേബിൾ സ്‌പൂൺ, ചായപ്പൊടി, – 1 ടേബിൾസ്‌പൂൺ നെല്ലിക്കപ്പൊടി എന്നിവയാണ് ഇതിന് ആവശ്യമായ സാധനങ്ങള്‍.
ഈ പാക്ക് തയ്യാറാക്കാന്‍ ആദ്യം ആദ്യം വെള്ളത്തിൽ വെറ്റിലയും ചായപ്പൊടിയും ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. ഇതിന് ശേഷം , ഈ വെള്ളം വറ്റിച്ച് പകുതിയാക്കണം. ശേഷം ഒരു ഇരുമ്പ് പാത്രത്തിൽ നെല്ലിക്കപ്പൊടിയെടുത്ത് അതിലേക്ക് നേരത്തേ തയ്യാറാക്കി വച്ച വെള്ളം അൽപ്പമായി ചേർത്തുകൊടുക്കുക. ഇത് ക്രീം രൂപത്തിലാക്കി അടച്ച് വയ്‌ക്കുക. കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും വച്ചശേഷം ഉപയോഗിക്കാവുന്നതാണ്.
അൽപ്പം പോലും എണ്ണമയമില്ലാത്ത മുടിയിൽ വേണം ഡൈ പുരട്ടിക്കൊടുക്കാൻ. കുറഞ്ഞത് ഒരു മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല.
Discussion about this post