ന്യൂയോർക്ക്: ആരോഗ്യനിലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് സുനിതാ വില്യംസ്. പ്രചരിക്കുന്നതെല്ലാം തെറ്റായ വിവരങ്ങളാണെന്ന് സുനിതാ വില്യംസ് പ്രതികരിച്ചു. പ്രമുഖ ഇംഗ്ലീഷ് മാദ്ധ്യമത്തോട് ആയിരുന്നു സുനിതയുടെ പ്രതികരണം.
അതെല്ലാം വെറും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തന്റെ ഭാരത്തിൽ യാതൊരു വ്യത്യാസവും ഇല്ല. വന്നപ്പോൾ ഉള്ള അതേ ശരീര ഭാരത്തിൽ തുടരുന്നുണ്ട്. തുർക്കിഷ് മീനുകൊണ്ടുള്ള സ്റ്റൂ ഞാൻ ഇടയ്ക്ക് കഴിക്കാറുണ്ട്. ഇതിനൊപ്പം ചോറും ഒലീവും കഴിക്കാറുണ്ടെന്നും സുനിത പറഞ്ഞു. സ്രവങ്ങളുടെ മാറ്റത്തെക്കുറിച്ച് നിങ്ങൾ ഏവരും കേട്ടുകാണും. അതാണ് തന്റെ ശരീരത്തിൽ സംഭവിച്ചിട്ടുള്ളത്. മാസങ്ങളായി ബഹിരാകാശത്ത് തങ്ങുകയല്ലേ?. അതിന്റെ മാറ്റങ്ങൾ ശരീരത്തിൽ ഉണ്ട്. ശരീരത്തിലെ സ്രവങ്ങളിൽ മാറ്റമുണ്ടായി. അതാണ് മുഖത്ത് പ്രകടമാകുന്നത്. അല്ലാതെ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല.
ശരീരം മെലിഞ്ഞിട്ടുണ്ട്. അതേസമയം തുടകളും നിതംബവും വലുതായി. ബഹിരാകാശത്ത് ശരീരത്തിന് കൂടുതൽ പണിയെടുക്കേണ്ടതായി ഉണ്ട്. എല്ലുകളുടെ ബലം കുറയും. അതാണ് ആരോഗ്യവുമായി ബന്ധപ്പെട്ട് ഉയർത്തുന്ന ആശങ്ക. എല്ലാ മാസവും ഇതുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്താറുണ്ടെന്നും സുനിത വ്യക്തമാക്കി.
Discussion about this post