തിരുവനന്തപുരം: മേജർ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള തമിഴ് ചിത്രം ‘അമരൻ’ സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും പ്രദർശിപ്പിക്കണമെന്ന് ബിജെപി. പുതിയതലമുറയിലെ കുട്ടികള്‍ക്ക് ദേശസ്നേഹം വളർത്താൻ അമരൻ സിനിമ ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചിത്രം പ്രദർശിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയെ എതിർക്കുന്നവർ രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും എതിരാണെന്നും ബിജെപി സംസ്ഥാന വക്താവ് എഎൻഎസ് പ്രസാദ് വ്യക്തമാക്കി. സംസ്ഥാനത്തുടനീളം സിനിമ പ്രദർശിപ്പിക്കാൻ സർക്കാർ ക്രമീകരണം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം.
കശ്മീരില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് അമരന്‍.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ‘അമരൻ’ കഴിഞ്ഞമാസം 31-നാണ് റിലീസ് ചെയ്തത്. സിനിമയുടെ നിർമാണത്തിൽ നടന്‍ കമൽഹാസനും പങ്കാളിയാണ്.
Discussion about this post