മുംബൈ: ‘ഭൂൽ ഭുലയ്യ 3’ എന്ന സിനിമയിലെ അമി ജെ തോമർ 3.0 യുടെ ഫുള്‍ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. നവംബർ 11ന് അപ്‌ലോഡ് ചെയ്ത പാട്ടിന്റെ വീഡിയോ ഇതിനകം തന്നെ 3.5 ദശലക്ഷത്തിലധികം വ്യൂസ് ആണ് നേടിയത്.
പാട്ടില്‍ മാധുരി ദീക്ഷിത്, വിദ്യ ബാലൻ എന്നിവര്‍ മത്സരിച്ച് നൃത്തം ചെയ്യുന്നത് കാണാം. ഇതില്‍ ആരുടെ നൃത്തം ആണ് മികച്ചത് എന്ന ചര്‍ച്ച ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നുണ്ട്.
2007-ൽ അക്ഷയ് കുമാറും വിദ്യാ ബാലനും അഭിനയിച്ച ഭൂൽ ഭുലയ്യ ചിത്രം പുറത്തിറങ്ങിയ തുമുതൽ ഹൊറർ കോമഡി ഫ്രാഞ്ചൈസിയുടെ ഭാഗമാണ് ‘ഈ ഗാനം. മലയാളത്തിലെ ഒരു മുറെ വന്ത് പാത്തായ എന്ന ഗാനത്തിന് സമാനമായി ചിട്ടപ്പെടുത്തിയ ഗാനമായിരുന്നു ‘അമി ജെ തോമർ’.
ഭൂൽ ഭുലയ്യ 3 11 ദിവസം കൊണ്ട് 204 കോടി രൂപയാണ് ആഭ്യന്തര ബോക്‌സ് ഓഫീസിൽ നേടിയത്. 11-ാം ദിനത്തിലും ചിത്രം ഇന്ത്യയിൽ നിന്ന് 5 കോടി രൂപയാണ് കളക്ഷൻ നേടിയിരുന്നു.
കാർത്തിക് ആര്യൻ, മാധുരി ദീക്ഷിത്, വിദ്യ ബാലൻ, തൃപ്തി ദിമ്രി എന്നിവർ അഭിനയിച്ച ചിത്രം ലോകമെമ്പാടുമായി 321.75 കോടി കളക്ഷൻ നേടി, വിദേശ വിപണിയിൽ നിന്ന് 77 കോടിയാണ് ചിത്രം നേടിയത്.
Discussion about this post