കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച രത്‌നകുമാരിയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പി.പി ദിവ്യ. ഫേസ്ബുക്കിലൂടെയായിരുന്നു രത്‌നകുമാരിയെ അഭിനന്ദിച്ച് ദിവ്യ എത്തിയത് കണ്ണൂർ ജില്ലയ്ക്ക് അഭിമാനിക്കാൻ നാല് വർഷം കൊണ്ട് നിരവധി നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കണ്ണൂരിൽ പല പദ്ധതികളും ഇനി പൂർത്തിയാകാനുണ്ടെന്നും ദിവ്യ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട രത്നകുമാരിക് അഭിനന്ദനങ്ങൾ. ..
നമ്മുടെ ഭരണസമിതി അഞ്ചാംവർഷത്തിലേക്ക്
കടക്കുകയാണ്…ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും ,
ജീവനക്കാരുടെയും ,
നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയുംസൗഹർദ്ദവുമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വിജയം..
കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാൻ ഈ നാല് വർഷം കൊണ്ട് നാം നേടിയ നേട്ടങ്ങൾ നിരവധിയാണ്.
സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം
സ്വരാജ് ട്രോഫി ഉൾപ്പെടെ
4 സംസ്ഥാന അവാർഡുകൾ..
1500 പുസ്തകങ്ങൾ ഒരു വേദിയിൽ പ്രകാശനം ചെയ്തു കൊണ്ട് ലോക റെക്കാർഡ് സ്വന്തമാക്കി. .
കണ്ണൂർ ജില്ലാ ആശുപത്രിയിൽ 4 വർഷം മുൻപ് പ്രതി ദിനം 800 പേരായിരുന്നു ചികിത്സ തേടി എത്തിയിരുന്നതെങ്കിൽ ഇന്നത് 3500 ലേറെയായി ഉയർന്നിരിക്കുന്നു.
കാഴ്ച പരിമിതിയുള്ള
സഹോദരങ്ങൾക്ക്
പ്രസിദ്ധമായ സാഹിത്യ കൃതികൾ ബ്രയ്‌ലി ലിപിയിൽ വായിക്കാൻ10 പുസ്തകങ്ങൾ തയ്യാറായി കഴിഞ്ഞു.
കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിലും,ഹോമിയോ ആശുപത്രിയിലും ഉണ്ടായ മാറ്റങ്ങൾ അഭിമാനകരമാണ്..
സ്‌മൈൽ പദ്ധതിയിലൂടെ കഴിഞ്ഞ3 വർഷം SSLC
പരീക്ഷാ ഫലം വന്നപ്പോൾ കണ്ണൂരിന്റെ സ്ഥാനം ഒന്നാമതാണ്..
ഓർത്തെടുക്കുമ്പോൾ അനേകം നേട്ടങ്ങൾ നമുക്കുണ്ട്.
പൂർത്തിയാക്കാൻ ചിലതുണ്ട്…
സ്ത്രീ പദവി പഠനം…രാജ്യത്ത് ആദ്യമാണ് ഒരു ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളെയും ചേർത്തുപിടിച്ചു ജില്ലയുടെ റിപ്പോർട്ട് തയ്യാറാകുന്നത്. പൂർത്തിയാക്കണം
സ്മാർട്ട് ഐ പദ്ധതിയിലേടെ 1500 cctv ക്യാമറകൾ അതിവേഗം കൺ തുറക്കണം.
രാജ്യത്തെ ആദ്യത്തെ സമ്പൂർണ സെക്കണ്ടറി ജില്ലയാവണം.
വിവര സഞ്ചയ്‌കയിലൂടെ സമ്പൂർണ വിവര ശേഖരണം പൂർത്തിയാക്കണം.
ജില്ലാ ആശുപത്രിയിൽ MRI സ്കാനിങ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ഒരുക്കണം.
കുറച്ചു മാസങ്ങൾക്കുള്ളിൽ നമുക്ക് പൂർത്തിയാക്കാനുള്ളത് അനവധി സ്വപ്നങ്ങളാണ്. .
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഭരണ സമിതി അംഗം എന്ന നിലയിൽ കൂടെ ഞാനുമുണ്ട്. ..
നമ്മുടെ സ്വപ്‌നങ്ങൾ പൂർത്തിയാക്കാൻ. ..
അതിമഹത്തായ ചരിത്ര പാരമ്പര്യമുള്ള
മണ്ണാണ് നമ്മുടേത്
ചെറുശ്ശേരിയുടെ തൂലിക സഞ്ചരിച്ച
കേസരിയുടെ ആദ്യ കഥ പിറന്ന
ഇന്ദുലേഖയിലൂടെ ചിന്തയുടെ വെളിച്ചം പകർന്ന
പഴശ്ശിയുടെ പോരാട്ടങ്ങൾക്ക് ഊർജ്ജമേകിയ
ഏ.കെ.ജിയും
അഴിക്കോടനും നായനാരും
കെ. കരുണാകരനു മുൾപ്പെടുന്ന നിരവധി
ജനനേതാക്കൾക്ക് ജന്മം നൽകിയ ,
കലയുടെ
കൈത്തറിയുടെ
തിറയുടെ ഈ നാടിനെ
നമുക്ക് ഇനിയുമേറെ
ഉയരത്തിലെത്തിക്കണം
കഴിഞ്ഞ 3 വർഷവും 10 മാസവും കണ്ണൂർ ജില്ലാ പ്രസിഡന്റ് ആയിരിക്കവേ എനിക്ക് പിന്തുണ നൽകി കൂടെ നിന്ന ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, ഉദ്യോഗസ്ഥർ, മാധ്യമ സുഹൃത്തുക്കൾ, ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ. ..
എല്ലാവർക്കും എന്റെ നന്ദി. .
പി പി ദിവ്യ (മുൻ പ്രസിഡന്റ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് )
Discussion about this post