മുംബൈ: ആകർഷകമായ പ്ലാനുകൾ നൽകി ഉപഭോക്താക്കളെ ഞെട്ടിക്കുകയാണ് രാജ്യത്തെ ടെലികോം കമ്പനികൾ. ഇപ്പോഴിതാ വോഡാഫോൺ ഐഡിയ(വിഐ) അവരുടെ 23 രൂപ പ്രീപെയ്ഡ് പ്ലാനിൽ മാറ്റം വരുത്തിയിരിക്കുകയാണ്. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1.2 ജിബി 4ജി ഡാറ്റയാണ് മുമ്പ് ലഭ്യമായിരുന്നതെങ്കിൽ ഇപ്പോഴത് 1 ജിബിയായി കുറച്ചു. എന്നാൽ ഈ പ്ലാനിന് സർവീസ് വാലിഡിറ്റിയില്ല.
മറ്റ് റീച്ചാർജ് പ്ലാനുകൾ ആക്റ്റീവായിരിക്കുമ്പോൾ മാത്രം ചെയ്യാനാവുന്ന ബൂസ്റ്റർ റീച്ചാർജാണ് 23 രൂപയുടേത്. സിം ആക്റ്റീവായി നിലനിർത്താൻ ആക്റ്റീവ് സർവീസ് വാലിഡിറ്റി ലഭ്യമാവുന്ന പ്രീപെയ്ഡ് പ്ലാൻ നിർബന്ധമായും റീച്ചാർജ് ചെയ്തിരിക്കണം.
26 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ ഒരു ദിവസത്തെ വാലിഡിറ്റിയിൽ വിഐ 1.5 ജിബി ഡാറ്റ നൽകുന്നുമുണ്ട്. ഇതും ഡാറ്റ ബൂസ്റ്റർ പ്ലാനാണ്, സർവീസ് വാലിഡിറ്റിയോടെയുള്ളതല്ല. മൂന്ന് രൂപ അധികം നൽകുമ്പോൾ കൂടുതലായി ലഭിക്കുന്നത് 500 എംബി ഡാറ്റ. 49 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ ഒരു ദിവസം 20 ജിബി ഡാറ്റ ലഭിക്കുന്ന റീച്ചാർജ് പ്ലാനും വോഡാഫോൺ ഐഡിയക്കുണ്ട്.
Discussion about this post