ശബരിമല അയ്യപ്പനോടൊപ്പം ഭക്തർ ആരാധിക്കുന്ന വാവരുസ്വാമിയുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ ചില വിവാദങ്ങൾ തലപൊക്കിയിരിക്കുകയാണ്. വാവർ ആണോ വാപുരൻ ആണോ എന്നാണ് ചർച്ചകൾ.
ആദി അയ്യപ്പന്റെ സ്നേഹിതനായി അദ്ദേഹത്തെ പിന്തുടർന്നതുപോലെ പിന്നീടുള്ള അനന്തകോടി അയ്യപ്പ•ാരെ രക്ഷിക്കുന്ന ചുമതല വാവരുസ്വാമിയുടേതായിത്തീർന്നു. വാവരുസ്വാമി, അയ്യപ്പൻ ഈ നാമങ്ങൾ പിൽക്കാലത്തു ഭേദിക്കുവാൻ പാടില്ലാത്തതായി. തീർഥയാത്രക്കാർ അയ്യപ്പാ എന്നുവിളിക്കുമ്പോൾ അതോടൊപ്പം സ്വാമി എന്ന നാമവും ഉച്ചരിക്കേണ്ടതു നിർബന്ധമത്രേ. അയ്യപ്പന്റെ ഉറ്റ മിത്രമാണ് വാവർ എന്ന് ചില ശാസ്താം പാട്ടുകളിൽ പറഞ്ഞിരിക്കുന്നു. വാപരൻ എന്നൊരു മൂർത്തിയെക്കുറിച്ചു ഭൂതനാഥോപാഖ്യാനത്തിൽ പറഞ്ഞിരിക്കുന്നു. മഹാശാസ്തൃപരിവാരങ്ങളിൽ അംഗരക്ഷകനായ ഒരു മൂർത്തിയായിട്ടാണ് വാപരനെ വന്ദിക്കുന്നത്.ഇപ്പോഴിതാ വാവരോ വാപുരനോ എന്ന തർക്കത്തിന് ഒരു ഉത്തരം നൽകിയിരിക്കുകയാണ് രതീഷ് രാമൻ.
ഫേസ്ബുക്ക് കുറിപ്പ്
പ്രിയമുള്ള സ്വാമി ഭക്തരെ.. വാവർ ആണോ വാപുരൻ ആണോ ശബരിമലയിൽ ഉള്ളതെന്ന വിവാദം ആളി നിൽക്കുന്ന ഈ സമയത്തു കൊല്ലവർഷം 1114ൽ രചിക്കപ്പെട്ട ‘ശ്രീ മഹാ ശാസ്ത്തു പൂജാ കൽപ്പം ‘എന്ന പുസ്തകം പ്രധാന രേഖയായി മാറുകയാണ്…
കൊല്ലവർഷം 1114ൽ അഥവാ 1938ൽ ഇന്നേക്ക് 86വർഷം മുൻപ് ‘യോഗി ബാലദണ്ഡ്ടായുധപാണി സ്വാമികളാൽ ‘രചിക്കപ്പെട്ടതും ബ്രഹ്മ ശ്രീ വിഠല ആഹിതാനലനാൽ പരിശോധിക്കപ്പെട്ടതും ജയചന്ദ്രാ ബുക്ക് ഡിപ്പോ, ചാല, തിരുവനന്തപുരം എന്ന പ്രസാധകർ പ്രസിദ്ധീകരിച്ചതും ആയ ഒരു ബ്രഹദ് പുസ്തകം ആണ് ശ്രീ മഹാ ശാസ്തു പൂജാ കൽപ്പം..
അതിൽ ഇങ്ങനെ പറയുന്നു
വാപുരൻ മഹമ്മദീയനാണെന്ന് ചിലർ അന്ധ വിശ്വാസമായി കരുതുന്നു.. എരുമേലിൽ മഹമ്മദീയരുടെ ഒരു വാവര് പള്ളി ഉള്ളതാണ് അതിനു ഹേതു..
വാപുരൻ ഒരു ശിവ ഭൂതവും, ഭഗവാന്റെ അംഗരക്ഷകനും, പരിവാര ദേവതയും ആകുന്നു
തുടർന്ന് വാപുരന്റെ മൂലമന്ത്രവും അതിൽ പറയുന്നു.. അതിങ്ങനെ ആണ്
ഓം അംഗരക്ഷകായ മഹാ ശാസ്ത്രു പരിവാരായ വാപുരായ സ്വാഹാ
നോക്കു എത്ര കൃത്യമായ മൂർത്തി ഭാവം.. പ്രതിഷ്ഠിച്ചു പൂജിക്കപ്പെടുന്ന ദേവതാ ഭാവം..
കൂടെ ഈ പുസ്തകത്തിന്റെ പേജിൽ നിന്നു എടുത്തിട്ടുള്ള വിവിധ ഭാഗങ്ങളുടെ ചിത്രങ്ങൾ ആണ് ചേർത്തിരിക്കുന്നത്.. പരിശോധിക്കുക.. (എന്റെ മാതാ പിതാക്കൾ ശ്രീ ചന്ദ്രശേഖരൻ ഓലിക്കൽ, കോമളവല്ലി ഓലിക്കൽ എന്നിവരോട് കടപ്പാട്.. അവരുടെ പുസ്തക ശേഖരത്തിൽ നിന്നാണ് ഇത് ലഭ്യമായതു )
ശബരിമല വാവർ അല്ല വാപുരൻ ആണ്.. ഇത് ഇത്രയധികം ശബരിമല പ്രശസ്തി ആവുന്നതിനു മുൻപേ.. സോ കാൾഡ് സംഘികൾ കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനും മുൻപുള്ള പുസ്തകം ആണ്.. വാവർ അല്ല വാപരൻ അല്ല വാപുരൻ… വാപുരത്തു കാരൻ.. അഥവാ വായുപുരത്തു കാരൻ…
വാപുരക്കുന്നു വാഴും അപ്പനും, വാപുര സ്വാമിയും അനുഗ്രഹിക്കട്ടെ..
Discussion about this post