കൊച്ചി; മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സലീംകുമാർ. ഒരേസമയം കോമഡിതാരമായും സ്വഭാവനടനായും തിളങ്ങുന്ന അദ്ദേഹം നായകനായി എത്തിയും പ്രേക്ഷകരെ ഞെട്ടിച്ചു. മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് ഒരു സിനിമയിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവയ്ക്കുകയാണ് സലീംകുമാർ.
ഇപ്പോഴിതാ തനിക്ക് ഒരു സിനിമയിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് സലീം കുമാർ. തനിക്ക് ഇഷ്ടമില്ലാത്തൊരു അശ്ലീല ഡയലോഗ് പറയേണ്ടി വന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. എന്നോട് ഒരു ഡയലോഗ് പറയാൻ പറഞ്ഞു. ആ ഡയലോഗ് ഇവിടെ പറയാൻ പറ്റില്ല. ഞാൻ പറയില്ലെന്ന് പറഞ്ഞു. സ്‌ക്രിപ്റ്റ് റൈറ്റർ തന്നെയായിരുന്നു തിരക്കഥാകൃത്തും. അദ്ദേഹം പറഞ്ഞേ പറ്റൂവെന്ന് പറഞ്ഞു. അത് പറയാൻ പറ്റത്തില്ല, പച്ചത്തെറിയാണെന്ന് ഞാൻ സംവിധായകനോട് പറഞ്ഞു. ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്. ഫോർട്ട് കൊച്ചിയിലാണ് ഷൂട്ടിംഗ്. ഇതിനൊരു തീരുമാനമുണ്ടാക്കിയിട്ട് മതി ബാക്കിയെന്നായി.ജഗദീഷേട്ടൻ പറഞ്ഞു, സലീമേ അവർ അനുഭവിക്കട്ടെ. അദ്ദേഹം മധ്യസ്ഥനായി വന്നു.’ സലീം കുമാർ പറയുന്നു.
എനിക്ക് 25 വർഷം കഴിയുമ്പോൾ നാണം കെടേണ്ടി വരുമെന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ ഏകദേശം 25 വർഷം ആകുന്നു. എന്താണെന്ന് സംവിധായകൻ ചോദിച്ചു. ഈ സിനിമ എന്തായാലും തീയേറ്ററിൽ ഓടാൻ പോകുന്നില്ല. ആരും കാണാൻ പോകില്ല.പക്ഷെ ഈ പടം ടിവിയിൽ വരും. 25 വർഷം കഴിയുമ്പോഴേക്കും എന്റെ മകന് കല്യാണ പ്രായമായിട്ടുണ്ടാകും. അപ്പോൾ അവന്റെ ഭാര്യ വീട്ടിൽ ചെല്ലുമ്പോൾ ഈ സിനിമയുണ്ടാകും. അത് കണ്ട് ഞാനൊന്ന് നാണംകെടും. എന്നിട്ടും അവർ മാറ്റിയില്ലെന്നാണ് താരം പറയുന്നത്
Discussion about this post