ന്യൂഡല്‍ഹി: ടെലികോം റെഗുലേറ്ററി അതോററ്റി ഓഫ് ഇന്ത്യയില്‍ (ട്രായ്) നിന്നെന്ന പേരില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്യും എന്ന പറഞ്ഞുകൊണ്ട് ഉള്ള ഫോണ്‍ കോളുകള്‍ വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം. ട്രായ്‌യില്‍ നിന്നെന്ന പേരില്‍ ഓഡിയോ കോളുകള്‍ നിരവധിയാളുകളുടെ മൊബൈല്‍ ഫോണിലേക്ക് ആണ് വരുന്നത്. അബ്‌നോര്‍മല്‍ ഫോണ്‍ ബിഹേവിയര്‍ കാരണം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉടനടി ബ്ലോക്ക് ചെയ്യും എന്നാണ് ഇങ്ങനെ വിളിക്കുന്നവർ നിങ്ങളോട് പറയുക. ഇത്തരം വിളികള്‍ കോള്‍ ടെലികോം റെഗുലേറ്ററി അതോററ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ളതല്ല എന്ന് അധികൃതര്‍ പറയുന്നു.
നിങ്ങളുടെ നമ്പര്‍ വിച്ഛേദിക്കുമെന്ന് പറഞ്ഞ് ട്രായ് ആര്‍ക്കും മെസേജ് അയക്കുകയോ കോള്‍ വിളിക്കുകയോ ചെയ്യില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ് എന്നും ഇവര്‍ പറഞ്ഞു.
Discussion about this post