ഭക്ഷണം മരുന്നുപോലെ കഴിച്ചില്ലെങ്കിൽ മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടി വരുമെന്ന് കേട്ടിട്ടില്ലേ… സമ്മുടെ സമൂഹത്തിൽ കഴിക്കാൻ വേണ്ടി ജീവിക്കുന്നവും ജീവിക്കാൻ വേണ്ടി കഴിക്കുന്നവരും ഉണ്ട്. ഗ്ലോബൽ ഫുഡ് പോളിസിയുടെ 2024 ലെ റിപ്പോർട്ട് അനുസരിച്ച് ഭക്ഷണശീലങ്ങൾ ദിനംപ്രതി നമ്മളെ രോഗികളാക്കിക്കൊണ്ടിരിക്കുകയാണ്. അതായത് ഭക്ഷണശീലങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ആരോഗ്യമുള്ള ഒരു ജനതയെ നമുക്ക് വാർത്തെടുക്കാൻ സാധിക്കൂ.
ആഹാരത്തിന്റെ രുചിയും മണവും മാത്രമല്ല അവയുടെ നിറവും അതിന്റെ ആകർഷണീയത വർദ്ധിപ്പിക്കും.ആഹാരപദാർഥത്തിന്റെ നിറം മാത്രമല്ല, അതു പകർന്ന പാത്രത്തിന്റെ നിറംപോലും രുചിമുകുളങ്ങളെ ഉണർത്തും. പാത്രങ്ങളുടേത് മാത്രമല്ല,കപ്പ് ബൗൾ,സ്പൂൺ,ഫോർക്ക് എന്നിവയുടെ നിറങ്ങും ഭക്ഷണത്തിന്റെ രുചിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
വെള്ളിപാത്രത്തിൽ കഴിക്കുമ്പോൾ ഭക്ഷണത്തിന് രുചി കൂടുമത്രേ. നിറം മങ്ങിയ പാത്രത്തിൽ കഴിക്കുവാണെങ്കിൽ ഭക്ഷണത്തിന്റെ രുചി കുറയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കഴിക്കാനുപയോഗിക്കുന്ന പാത്രങ്ങളുടെ നിറത്തിന് നമ്മുടെ നമ്മുടെ ഭക്ഷണത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ട്.
നിറമുള്ള പാത്രങ്ങളിൽ ഭക്ഷണമിരിക്കുന്നതുതന്നെ ഭംഗി കൂട്ടും. സ്‌നാക്‌സിനായി മഞ്ഞ നിറത്തിലുള്ള പാത്രവും ഡെസർട്ടുകൾക്കായി മിന്റ് പച്ചയും കാപ്പിക്കായി നീല കപ്പുകളുമൊക്കെ മികച്ചതാണെന്നു വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പച്ച ഐശ്വര്യത്തെയും മഞ്ഞ സന്തോഷത്തെയുമൊക്കെ പ്രതിനിധീകരിക്കുമെന്നാണു വിദഗ്ധാഭിപ്രായം. കറുത്ത പാത്രത്തിൽ കഴിക്കുന്നതിനെക്കാൾ 15 ശതമാനം തൃപ്തിയോടെ വെള്ള നിറമുള്ള പാത്രത്തിൽ ഭക്ഷണം കഴിക്കാമെന്ന് ഉറപ്പാണ്.
ചുവപ്പുനിറം കുറച്ചുമാത്രം ഭക്ഷണം കഴിക്കാനാണ് പ്രോത്സാഹിപ്പിക്കുന്നതത്രേ. ചുവന്ന പാത്രത്തിൽ ഭക്ഷണം കഴിക്കുമ്പോൾ 40 ശതമാനം വരെ കഴിപ്പ് കുറയുമത്രേ.
വൃത്താകൃതിയിലുള്ള വെള്ള/കറുത്ത പ്ലേറ്റുകൾ രുചി വർദ്ധിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു, മാത്രമല്ല ഉയർന്ന നിലവാരമുള്ളതായി എളുപ്പത്തിൽ മനസ്സിലാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന്റെ നിറങ്ങൾ ഹൈലൈറ്റ് ചെയ്യുന്നതിനാലും ഭക്ഷണം കൂടുതൽ സുന്ദരമായി കൂടുന്നതിനാലും നമ്മൾ വെള്ളപാത്രങ്ങളിലെ ഭക്ഷണം നന്നായി കഴിക്കും.
നീല-ഇവിടെ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുന്നു. നീലനിറത്തിലുള്ള പാത്രത്തിൽ വിളമ്പിയ ഭക്ഷണം ആത്മാവിനെ ശാന്തമാക്കുകയും ചെയ്യുന്നു.സമാധാനപരമായ ഡൈനിംഗ് അന്തരീക്ഷം സൃഷ്ടിക്കാൻ അനുയോജ്യമാണ്. ഭക്ഷണത്തിന്റെ രുചിയും മണവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു
ഓറഞ്ച്- വിശപ്പ് ഉത്തേജിപ്പിക്കുന്നു, ഒരുപാട് വിഭവങ്ങൾ ചേർന്ന ഭക്ഷണത്തിന് ഇത് നല്ലതാണ്.
മഞ്ഞ- സന്തോഷം, സർഗ്ഗാത്മകത, ശുഭാപ്തിവിശ്വാസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതേസമയം നിശബ്ദമായ മഞ്ഞയ്ക്ക് കൂടുതൽ ശാന്തവും ശാന്തവുമായ അനുഭവമുണ്ട്.
പച്ച- ആരോഗ്യമുള്ളതും സസ്യാഹാരവും പുതുമയുള്ളതും നല്ല രുചിയുള്ളതുമായ പ്രതീതി നൽകുന്നു, പച്ചയ്ക്ക് പ്രകൃതിയുമായി കൂടുതൽ ശക്തമായ ബന്ധമുണ്ട്,
Discussion about this post