മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ പലിശനിരക്ക് ഉയർത്തി. മൂന്ന് മാസം ആറ് മാസം, ഒരു വർഷം എന്നിങ്ങനെ വിവിധ കാലയളവിലേക്കുള്ള എംസിഎൽആർ 5 ബേസിസ് പോയിന്റാണ് ഉയർത്തിയത്. പുതിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരുമെന്ന് എസ്ബിഐയുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
നവംബർ 15 മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിൽ എടുക്കുന്ന വായ്പകൾക്കാണ് ഈ വർധനവ് ബാധകമാകുക.
മൂന്ന് മാസം, ആറുമാസം, ഒരു വർഷം, മൂന്ന് വർഷം വരെ കാലാവധിയുള്ള വായ്പകളുടെ പലിശനിരക്കാണ് കൂടുക. 5 ബേസിക് പോയിന്റിന്റെ വർധനയാണ് എസ്ബിഐ വരുത്തിയത്. മൂന്ന് മാസം കാലാവധിയുള്ള വായ്പയുടെ എംസിഎൽആർ നിരക്ക് 8.50 ശതമാനത്തിൽ നിന്ന് 8.55 ശതമാനമായാണ് കൂട്ടിയത്. ആറുമാസം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.85 ശതമാനത്തിൽ നിന്ന് 8.90 ശതമാനമായാണ് വർധിപ്പിച്ചത്.
ഒരു വർഷം കാലാവധിയുള്ള ലോണിന്റെ പലിശനിരക്ക് 8.95 ശതമാനത്തിൽ നിന്ന് 9 ശതമാനമായിട്ടാണ് കൂട്ടിയത്. രണ്ട് വർഷം കാലാവധിയുള്ള ലോണിന്റെ നിരക്ക് 9.05 ശതമാനമായും കൂട്ടി. മൂന്ന് വർഷം കാലാവധിയുള്ള ലോണിന്റെ നിരക്ക് 9.10 ശതമാനമാണ്.
Discussion about this post