കൊച്ചി: മലയാളത്തിന്റെ സൂപ്പർതാരം മമ്മൂക്ക ഇപ്പോൾ പരീക്ഷണചിത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പുതുമുഖസംവിധായകർക്കും നടൻമാർക്കും അവസരം നൽകി അദ്ദേഹം സിനിമയുടെ പുതുരുചികൾ ആസ്വദിക്കുന്നു. മമ്മൂട്ടിയുടെ അടുത്ത ഗംഭീര പരീക്ഷണചിത്രമാകും എന്ന് ആരാധകർ പ്രതീക്ഷയർപ്പിക്കുന്ന പ്രൊജക്ട് ആണ് ജിതിൻ കെ ജോസുമൊന്നിച്ച് ഉള്ളത്. ഇപ്പോഴിതാ സിനിമയെ കുറിച്ചും അതിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പുതിയ സിനിമയിൽ പുള്ളിയാണ് (മമ്മൂട്ടി) വില്ലൻ, വില്ലൻ എന്ന് പറഞ്ഞാൽ സ്ത്രീപീഡകനായ വില്ലൻ. അപ്പോൾ ഞാൻ ചോദിച്ചു. അത് ആരാധകരെ വിഷമിപ്പിക്കുമോ എന്ന്’ അദ്ദേഹം പറഞ്ഞു.എന്റെ ഒരു അഭിപ്രായത്തിൽ ഇത്രത്തോളം പരീക്ഷണങ്ങൾ നടത്തുന്ന നടനുണ്ടോ? അദ്ദേഹം ഒരു അത്ഭുതമാണ്. മമ്മൂക്കയ്ക്ക് ആ പരീക്ഷണങ്ങൾ തന്നെയാണ് നല്ലത്. അദ്ദേഹത്തിന് ഇനി നേടാൻ ഒന്നും ബാക്കിയില്ല. ഇനി നേടാനുള്ളത് എല്ലാം പുത്തൻ പരീക്ഷണങ്ങളിലൂടെയാണ്,’ എന്നാണ് ജോൺ ബ്രിട്ടാസ് പറഞ്ഞത്
അതേസമയം മമ്മൂട്ടി പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിന് മെഗാസ്റ്റാർ 428 എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്.ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പി’ന്റെ കഥാകൃത്തായിരുന്നു ജിതിൻ കെ ജോസ്. സിനിമയിൽ വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്.
Discussion about this post