ലോകത്തിലെ ഏറ്റവും സുന്ദരമായ കഷണ്ടിയുള്ള ആളെ തിരഞ്ഞെടുത്തു. ദി സെക്‌സിയസ്റ്റ് ബാൾഡ്മാനായി വില്യം രാജകുമാരൻ തുടർച്ചയായ രണ്ടാം തവണയാണ് തിരഞ്ഞെടുത്തിരിക്കുന്നത്് . ഹോളിവുഡ് താരങ്ങളെ പിന്നിലാക്കിയാണ് വെയിൽസിന്റെ 42-കാരനായ രാജകുമാരന്റെ നേട്ടം.
10-ൽ 9.9 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽപ്പേർ ഓൺലൈനായി തിരഞ്ഞ വ്യക്തി കൂടിയാണ് വില്യം. തലയുടെ തിളക്കം ശബ്ദത്തിന്റെ ആകർഷണീയത മുഖത്തിന്റെ സവിശഷത തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും ഇതിന് പരിഗണിക്കുന്നത്.
ഡിജിറ്റൽ സർവെ വഴിയായിരുന്നു വിവരശേഖരണം . 2021 ലും വില്യം തന്നെയായിരുന്നു ഒന്നാമൻ. ഹോളിവുഡ് താരം ഡ്വെയിൻ ജോൺസൺ , യു എസ് ബാസ്‌കറ്റ്‌ബോൾ താരം ഷക്കീൽ ഒനിൽ എന്നിവരാണ് ഇക്കുറി രണ്ടും മൂന്നും സ്ഥാനത്ത് .
Discussion about this post