തിരുവനന്തപുരം; ബിജെപി സംസ്ഥാന കമ്മറ്റി അംഗം സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. ഇന്ന് ചേർന്ന കെപിസിസി വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. പാലക്കാട് ചേർന്ന പ്രത്യേക യോഗത്തിൽ വച്ച് കോൺഗ്രസ് നേതാക്കളായ വിഡി സതീശനും കെ സുധാകരനും ചേർന്ന് ഷാൾ അണിയിച്ചാണ് സന്ദീപ് വാര്യറെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശനത്തിന് ഹെെക്കമാൻഡിൽ നിന്ന് അനുമതി ലഭിച്ചത്. എഐസിസി പച്ചക്കൊടി വീശിയതോടെ കോൺഗ്രസ് സംസ്ഥാന ഘടകം ഔദ്യോഗികപ്രഖ്യാപനത്തിലേക്ക് കടക്കുകയായിരുന്നു.
ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ സിപിഐയിലേക്ക് പോകുമെന്ന അഭ്യൂഹത്തിനിടെയാണ് കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നത്. സിപിഐയുടെ മണ്ണാർക്കാട്ടെ പ്രാദേശിക നേതാക്കളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തിയെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പു ലഭിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Discussion about this post