പാലക്കാട് : സന്ദീപിന് വലിയ കസേരകൾ തന്നെ കിട്ടട്ടേ എന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . ഒരു കസേര കിട്ടിയില്ലെന്ന് പറഞ്ഞ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയിരിക്കുകയാണ് . മൊഹബത്ത് കാ ദുക്കാനിൽ സന്ദീപിന് വലിയ കസേരകൾ കിട്ടട്ടെ എന്ന് ഞാൻ ആശംസിക്കുകയാണ്. ബിജെപിയിൽ കിട്ടിയതിനെക്കാൾ വലത് തന്നെ കിട്ടട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
കെ സുധാകരനും വി ഡി സതീശനും എന്റെ മനസ്സറിഞ്ഞ ആശംസകൾ. കോൺഗ്രസിൽ ചേരാൻ സന്ദീപ് തിരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണ്. വി ഡി സതീശൻ ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സന്ദീപ്ചേർന്നിരിക്കുന്നത്. ബലിദാനികളെ സന്ദീപ് വഞ്ചിച്ചു. ഈ നടക്കുന്നതെല്ലാം ഒരു തിരകഥയാണ്.
സന്ദീപ് പോയത് ഈ തിരഞ്ഞെടുപ്പിലോ കേരളത്തിന്റെ അകത്തോ ബിജെപിയിലോ ഒരു ചലനവും ഉണ്ടാക്കാൻ പോവുന്നില്ല.സന്ദീപിനെതിരെ പാർട്ടി നേരത്തെയും നടപടി സ്വീകരിച്ചിരുന്നു. ആ നടപടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് ഒന്നും ആയിരുന്നില്ല. അന്ന് ഞാൻ അത് പറയാതിരുന്നത് ഒരു രാഷട്രീയ പാർട്ടി പാലിക്കേണ്ട മര്യാദ കൊണ്ടാണ്. സന്ദീപ് വാര്യർ കോൺഗ്രസിൽ നീണാൽ വാഴട്ടെ എന്ന് ആശംസിക്കുന്നു. സന്ദീപ് വാര്യരെ മുറുകെ പിടിക്കാൻ ഞാൻ പിന്നെയും പിന്നെയും വി ഡി സതീശനോട് അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post