പാലക്കാട്: സന്ദീപ് വാര്യർ ബിജെപിയിൽ നിന്ന് പോയാൽ പാർട്ടിയ്ക്ക് യാതൊരു ക്ഷീണവും ഇല്ലെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ. സന്ദീപ് പാർട്ടിവിട്ടതിൽ സന്തോഷമേ ഉള്ളു. തലയ്ക്ക് അഹങ്കാരം പിടിച്ച് പോയവനെ പ്രവർത്തകർ ഉൾക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യർ കോൺഗ്രസ് വിട്ടതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സന്ദീപ് പാർട്ടിയുടെ ഒരു വക്താവ് മാത്രമാണ്. അതുകൊണ്ട് അദ്ദേഹം പോയാലും പാർട്ടിയ്ക്ക് ഒന്നും സംഭവിക്കില്ല. സന്ദീപ് കോൺഗ്രസിൽ ഒരുപാട് കാലം നിൽക്കില്ല. തലയ്ക്ക് അഹങ്കാരം പിടിച്ച് പോയവനെ പാർട്ടിയുടെ പ്രവർത്തകർ ഉൾക്കൊള്ളില്ല. സന്ദീപ് പോയതിൽ യാതൊരു ദു:ഖവും ഇല്ല. സന്തോഷം മാത്രമേയുള്ളൂവെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
പലപാർട്ടികളുമായി സന്ദീപ് വിലപേശി. ഇതിൽ കൂടുതൽ വില കൊടുത്ത പാർട്ടിയിൽ ചേർന്നു. രണ്ട് ദിവസം മുൻപ് സന്ദീപ് ബംഗളൂരുവിൽ പോയിരുന്നു. പ്രത്യയശാസ്ത്രം തൂക്കി വിൽക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. 20ാം തിയതി തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സന്ദീപിനെ കോൺഗ്രസ് കറിവേപ്പിലയാക്കും.
മൂത്താൻ തറയുമായി സന്ദീപിന് എന്ത് ബന്ധമാണ് ഉള്ളത്. സ്വന്തം നിഴൽ പോലും ഇപ്പോൾ സന്ദീപിന്റെ കൂടെ കാണില്ലെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
Discussion about this post