മദ്യപിക്കുമ്പോൾ തലയ്ക്ക് മത്ത് പിടിയ്ക്കുന്നത് സ്വാഭാവികം ആണ്. മദ്യ ലഹരിയിൽ മറ്റൊരു ലോകത്ത് ആയിരിക്കും പലരും ഉണ്ടാകുക. എന്നാൽ മീൻ കഴിച്ചാൽ ഇങ്ങനെ ലഹരിയിലാകും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. എന്നാൽ വിശ്വസിക്കണം. നമ്മെ ലഹരി പിടിപ്പിയ്ക്കുന്ന ഒരു മീൻ നമ്മുടെ ഈ ലോകത്ത് ഉണ്ട്. ഡ്രീംഫിഷ് എന്നറിയപ്പെടുന്ന സലേമ പോർജി മത്സ്യമാണ് നമ്മെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടുപോകുക.
നല്ല മിനുമിനുപ്പുള്ള ശരീരമുള്ള ഈ മീനുകളെ കണ്ടാൽ അലങ്കാര മത്സ്യം ആണെന്നേ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളൂ. എന്നാൽ ഈ മത്സ്യം കഴിച്ചാൽ 36 മണിക്കൂർ നേരം ഭ്രമാത്മകമായ അനുഭവം ആയിരിക്കും ഉണ്ടാകുക എന്നാണ് പറയപ്പെടുന്നത്. റോമൻ സാമ്രാജ്യ കാലത്താണ് ഈ മീനുകളെ വ്യാപകമായി ഉപയോഗിത്ത് പോന്നത്. റോമക്കാരുടെ ഇഷ്ട ഭക്ഷണം ആയതിനാലാണ് ഇതിന് ഡ്രീംഫിഷ് എന്ന പേര് ലഭിച്ചത്. നമ്മെ സ്വപ്ന ലോകത്ത് എത്തിക്കുന്നത് കൊണ്ടാണ് ഡ്രീംഫിഷ് എന്ന പേര് നൽകിയിരിക്കുന്നത്.
ഈ മീനിന്റെ മാംസമാണ് നമ്മെ ലഹരിയിൽ ആഴത്തുന്നത് എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ മാംസത്തിലെ കോശങ്ങളിൽ ചില വിഷ വസ്തുക്കൾ അടങ്ങിയിട്ട്. ഈ വിഷാംശങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുമ്പോൾ ഒരു ഹാലുസിനേഷൻ ഇഫക്ട് ആണ് അനുഭവപ്പെടുക. നിരവധി പേർ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
ഇന്നും ഈ മീൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മെഡിറ്ററേനിയൻ മേഖലയിലാണ് ഈ മീൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഇവിടുത്തെ പ്രധാന ഭക്ഷണം ആണ് ഈ മത്സ്യം.
Discussion about this post