എറണാകുളം: ബംഗാളി നടി നൽകിയ ലൈംഗിക അതിക്രമ പരാതിയില്‍ സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്. എറണാകുളം എസിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് 82-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് കേസെടുത്തത് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. 36 സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തിനൊപ്പമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ ആണ് രഞ്ജിത്തില്‍ നിന്നും താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ബംഗാളി നടി രംഗത്ത് വന്നത്.
2009ൽ പാലേരിമാണിക്യം സിനിമയുടെ ഒഡിഷന് വേണ്ടി കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയ രഞ്ജിത് തന്നോട് കലൂരിലെ ഫ്ളാറ്റിൽ വച്ചു അതിക്രമത്തിന് ശ്രമിച്ചു എന്നായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. നടിയുടെ പരാതി തള്ളി രഞ്ജിത് മുന്നോട്ട് വന്നെങ്കിലും ചലച്ചിത്ര അക്കാദമി സ്ഥാനം രഞ്ജിത്തിന് രാജി വക്കേണ്ടിവന്നു. കേസിൽ നടി കോടതിയിൽ രഹസ്യ മൊഴി നൽകിയിരുന്നു.
Discussion about this post