പനാജി; ഗ്രേറ്റ് ഗോവ ഗെയിംസ് എന്ന ഗോവയുടെ ഓൺലൈൻ ലോട്ടറി പുറത്തെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ. 50 കോടിയിലധികം രൂപ ബമ്പർ സമ്മാനം നൽകുന്ന ലോട്ടറിയുടെ വിൽപ്പനയും നറുക്കെടുപ്പുമെല്ലാം പൂർണമായും സാങ്കേതികവിദ്യയിലൂടെയാണ് നടക്കുന്നത്.
ഗോവ ഓൺലൈൻ ലോട്ടറി ആരംഭിക്കുന്നെന്ന വാർത്ത വന്നതിന് പിന്നാലെ കേരളത്തിൽ നിന്നും ഇത് വാങ്ങാനാകുമെന്നോയെന്നാണ് ആളുകൾ അന്വേഷിക്കുന്നത്. ഗോവ സംസ്ഥാന പരിധിയിൽ നിന്നുള്ളവർക്ക് മാത്രമാണോ ലോട്ടറി വാങ്ങാൻ സാധിക്കുക എന്നാണ് പലരുടെയും സംശയം? എന്നാലിതാ കേരളത്തിൽ നിന്നുള്ള ഭാഗ്യാന്വേഷികൾക്കും ഗോവ ഓൺലൈൻ ടിക്കറ്റ് വാങ്ങി തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ കഴിയുമെന്നാണ് ഗ്രേറ്റ് ഗോവ ഗെയിംസ് അധികൃതർ പറയുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ലോകത്തിൻറെ ഏത് കോണിലുള്ളവർക്കും ഏത് തൊഴിൽ മേഖലയിലുള്ളവർക്കും ഭാഗ്യം പരീക്ഷിക്കാം.
അതേസമയം ഗോവ ഓൺലൈൻ ലോട്ടറി ടിക്കറ്റിൻറെ വില എത്രയായിരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം സർക്കാരോ റിതി സ്‌പോർട്‌സോ നടത്തിയിട്ടില്ല. ടിക്കറ്റ് വില മുതൽ 50 കോടിയിലധികം രൂപയാകും സമ്മാനമായി ഗോവ ഓൺലൈൻ ലോട്ടറി നൽകുക. സമ്മാന ഘടന സംബന്ധിച്ച പ്രഖ്യാപനവും വൈകാതെ ഉണ്ടാകും.
Discussion about this post