ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഒപ്പോയുടെ രണ്ട് മോഡലുകള്‍ ലോഞ്ചിന് തയ്യാറെടുക്കുകയാണ്. ഒപ്പോ റെനോ 13 സിരീസിലെ റെനോ 13, റെനോ 13 പ്രോ എന്നിവയാണ് ലോഞ്ചിന് തയ്യാറാക്കുന്നത്. ഈ മാസം അവസാനം തന്നെ ചൈനയില്‍ ഇരു ഇവ പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതിന് മുന്നോടിയായി ഫോണിന്‍റെ ഡിസൈന്‍ ചോര്‍ന്നു.
രണ്ട് നിറങ്ങളിലാണ് ഒപ്പോ റെനോ 13 സിരീസ് ഫോണുകള്‍ വരിക എന്ന് പുറത്ത് വന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ചിത്രങ്ങളില്‍ ഉള്ള ഫോണുകളില്‍ വലതുഭാഗത്ത് പവര്‍, വോളിയം സ്വിച്ചുകള്‍ വരുന്ന തരത്തില്‍ ഫ്ലാറ്റ് എഡ്‌ജുകളും കാണാം. ഐഫോണ്‍ 12ന്‍റെ ഡിസൈന്‍ ആണോ ഒപ്പോ റെനോ 13 ന്റെ എന്നാണ് ചിത്രങ്ങള്‍ കണ്ടവരുടെ ചോദ്യങ്ങള്‍. 2020ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 12 പോലെ റീയര്‍ ക്യാമറ സെറ്റപ്പും റെനോ 13ല്‍ കാണാം. ഐഫോണിനോട് വളരെയധികം സാമ്യത ഡിസൈനിലുണ്ട് ചിത്രങ്ങളില്‍ വ്യക്തമാണ്.
ഒപ്പോ റെനോ 13 പ്രോ മീഡിയടെക് ഡൈമന്‍സിറ്റി 8350 ചിപ്‌സെറ്റില്‍ 16 ജിബി റാമും 1 ടിബി സ്റ്റോറേജും ആണ് വാഗ്ദാനം ചെയ്യുന്നത് എന്നാണ് വിവരം. 5,900 എംഎഎച്ച് ബാറ്ററി പ്രതീക്ഷിക്കുന്ന പ്രോ മോഡലില്‍ 80 വാട്‌സ് വയേര്‍ഡ്, 50 വാട്‌സ് വയര്‍ലെസ് ചാര്‍ജറും ഉള്‍പ്പെട്ടേക്കും.
Discussion about this post