മലയാളസിനിമാ ലോകത്തിന്റെ സുന്ദരമുഖമായിരുന്നു ജയൻ. അഭിനമികവിന്റെ ആൾരൂപമായ ജയനെ അത്രപെട്ടെന്ന് ഒന്നും ആളുകൾക്ക് മറക്കാൻ സാധിക്കില്ല.അത്ര കാലവും നിലനിന്നിരുന്ന നായകസങ്കൽപ്പങ്ങളെ എല്ലാം പൊളിച്ചടുക്കിവന്ന അദ്ദേഹത്തിന് മലയാളസിനിമയിലെ ആദ്യ ആക്ഷൻ സ്റ്റാറെന്ന പദവി നേടിയെടുക്കാൻ അധികം കാലം വേണ്ടി വന്നില്ല. നേവിയിലെ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണൻ നായരിൽ നിന്ന് യനിലേക്കുള്ള അദ്ദേഹത്തിന്റെ പരകായപ്രവേശം വളരെ പെട്ടെന്നായിരുന്നു.അവിവാഹിതനായ ജയൻ 41ാം വയസ്സിലാണ് ജീവിതത്തോട് വിട പറഞ്ഞത്. 1980 നവംബർ 16നായിരുന്നു മലയാളത്തിന് ആ സൂപ്പർ ഹീറോയെ നഷ്ടമായത്. ‘കോളിളക്കം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ജയൻ മരിച്ചത്.
ജയന്റെ ഓർമ്മദിവസമായ ഇന്നലെ അദ്ദേഹത്തിന്റെ മകനെന്ന് അവകാശപ്പെട്ട മുരളിയുടെ ഒരു വീഡിയോ ചർച്ചയായിരുന്നു, ജയനെ പോലെയുള്ള അതുല്യകലാകാരന്റെ മകനല്ല താനെന്ന് തെളിയിക്കേണ്ടത് അതിനെതിരെ സംസാരിക്കേണ്ടവരാണെന്നും അമ്മയുടെ വാക്ക് മാത്രം വിശ്വസിച്ചാൽ മതിയെന്നും മുരളി പറയുന്നു. എന്തിനും താൻ തയ്യാറാണെന്നും ജിഎൻഎ ടെസ്റ്റിന് വരെ ഒരുക്കമാമെന്നും അദ്ദേഹം പറയുന്നു. തന്റെ പിതൃത്വം തെളിയിക്കുന്നതിന് വേണ്ടി ഡിഎൻഎ ടെസ്റ്റിനുള്ള സാധനങ്ങൾ വാങ്ങി വച്ചിട്ട് വർഷങ്ങൾ ഒരുപാട് ആയി. കേസ് വന്ന സമയത്ത് തന്നെ ഡിഎൻഎയുടെ കിറ്റ് വാങ്ങി വെച്ചിരുന്നു. അവരുടെ ആരുടെയെങ്കിലും ഉമിനീര് ഉണ്ടായാൽ മാത്രം മതി അത് തെളിയിക്കാനെന്ന് മുരളി പറയുന്നു.
ഞാൻ ജയന്റെ മകനല്ലെന്ന് വരുത്തി തീർക്കാൻ വേണ്ടി പലരും ശ്രമിച്ചിരുന്നു. എന്റെ അമ്മ ജയന്റെ വീട്ടിൽ ജോലിക്ക് നിന്നതാണെന്നും അവിടുത്തെ കറവക്കാരന്റെ മകനാണെന്നും പാണ്ടിയുടെ മകനാണെന്നും ഏറ്റവും ഒടുവിൽ ജയന്റെ അനിയൻ സോമൻ നായരുടെ മകനാണെന്നും പറഞ്ഞു നിർത്തിയിരിക്കുകയാണ്. എനിക്ക് എന്റെ അമ്മ പറയുന്നത് മാത്രം വിശ്വസിച്ചാൽ മതിയെന്നും അദ്ദേഹം പറയുന്നു. ആദിത്യനോ അദ്ദേഹത്തിന്റെ പെങ്ങളോ ഉണ്ടായാൽ മതി. ഇനി ആദിത്യന് വയ്യെങ്കിൽ അയാളുടെ മക്കളിൽ ആരെങ്കിലും ഒരാൾ മതി. കേരളത്തിൽ നാലോളം മക്കളെ അയാൾ ജനിപ്പിച്ചിട്ടുണ്ട്. മൂന്നു പേരെ എനിക്ക് വ്യക്തമായിട്ട് അറിയാം. അതിൽ ഒരു കുട്ടി നടി അമ്പിളി ദേവിയുടെയാണ്. അമ്പിളിയുടെ കുഞ്ഞിന്റെ ഉമിനീര് കിട്ടിയാലും ഡിഎൻഎ എടുക്കാമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജയന് ഒരു മകനുണ്ടെന്ന് പറഞ്ഞാൽ എന്താണ് പ്രശ്നം ഉണ്ടാകുന്നത്? മലയാള സിനിമ ഇടിഞ്ഞു വീഴുകയോ, ഞാൻ നാളെ സൂപ്പർസ്റ്റാറായി മാറുകയോ ഒന്നും ചെയ്യില്ലല്ലോ. സാമ്പത്തികമായിട്ടും ഞാനൊന്നും പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാറില്ലെന്ന്ും മുരളി പറയുന്നു.
Discussion about this post