ഇന്നത്തെ കാലത്തെ ജീവിതശൈലിയും ഭക്ഷണക്രമവും എല്ലാം കൊണ്ട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുടി കൊഴിച്ചിൽ. പ്രായഭേദമന്യേ എല്ലാവരും ഈ ഒരു പ്രശ്നം നേരിടുന്നുണ്ട്. ഇതിന് പരിഹാരമായി പലതരം ഓയിലുകളും കെമിക്കല്‍ ട്രീറ്റ്മെന്റുകളും ചെയ്തു മടുത്തവരാകും പലരും.
അത്തരക്കാര്‍ക്ക് ഏറ്റവും മികച്ച പരിഹാരമാണ് റോസ്‌മേരി ഓയില്‍. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകൾ, ആന്‍റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് റോസ്‌മേരി ഓയില്‍ കൃത്യമായി മുടിയില്‍ തേച്ചാല്‍ ഫലം ഉറപ്പാണ്. റോസ്‌മേരി ഓയിലില്‍ അടങ്ങിയ കാര്‍നോസിക് ആസിഡ് എന്ന ഘടകം നമ്മുടെ നശിച്ച് പോകുന്ന കോശങ്ങളെ പുനര്‍ജീവിപ്പിച്ച് തലമുടിക്ക് ഗുണം നല്‍കും.
തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടി കൊഴിച്ചിലിനെ തടയാനും കരുത്തുറ്റ മുടി വളരാനും റോസ്‌മേരി ഓയില്‍ സഹായിക്കും. ഇവയുടെ ആൻ്റി ഓക്‌സിഡൻ്റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ താരനെ അകറ്റാനും തലമുടി പൊട്ടി പോകുന്ന അവസ്ഥയെ തടയാനും മുടി തഴച്ച് വളരാനും സഹായിക്കും.
അകാലനരയെ തടയാനും റോസ്‌മേരി ഓയില്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. തലയോട്ടിയെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താനും, പിഎച്ച് ലെവൽ ബാലൻസ് ചെയ്യാനും ഇവ സഹായിക്കും.
എന്നാല്‍, റോസ്‌മേരി ഓയില്‍ ഉപയോഗിക്കുന്നതിന് ചില രീതികള്‍ ഉണ്ട്. ആ രീതിയില്‍ ഉപയോഗിച്ചാല്‍ ഇതിന് വളരെ പെട്ടെന്ന് തന്നെ മികച്ച ഫലം നല്‍കാനുള്ള കഴിവുണ്ട്. ഇതിനായി ആദ്യം റോസ്‌മേരി ഓയില്‍ തലയില്‍ പുരട്ടി ഒരു 20 മിനിറ്റ് മസാജ് ചെയ്യാം. അതിനു ശേഷം വേണം ഇത് മുടിയില്‍ നിന്നുംകഴുകി കളയാന്‍. അതുപോലെ തന്നെ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് ഇതില്‍ 5-6 തുള്ളി റോസ്‌മേരി ഓയില്‍ ചേര്‍ത്ത് ശിരോചര്‍മ്മത്തില്‍ പുരട്ടുന്നതും നല്ലതാണ്. റോസ്‌മേരി ഓയിലിനൊപ്പം ആവണക്കെണ്ണ ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.
Discussion about this post