എറണാകുളം: വിവാഹത്തിന് പിന്നാലെ കൊച്ചി വിടുകയാണെന്ന് അറിയിച്ച് നടൻ ബാല. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം കൊച്ചിയിൽ നിന്നും താമസം മാറിയെന്ന് അറിയിച്ചത്. ഒരുപാട് ദൂരെയാണ് താനിപ്പോൾ ഉള്ളത് എന്നും ബാല പറഞ്ഞു. തമിഴ്‌നാട്ടിലാണ് താരം കുടുംബ സമേതം ഉള്ളതെന്നാണ് സൂചന.
തന്റെ കുടുംബത്തിനും ആരോഗ്യത്തിനും വേണ്ടിയാണ് മറ്റൊടിത്തേയ്ക്ക് പോകുന്നത് എന്നാണ് ബാല പറയുന്നത്. മനസുഖമുള്ള ഒരു ജീവിതത്തിന് വേണ്ടി തത്കാലം മറ്റൊരിടത്തേയ്ക്ക് ചേക്കേറുന്നു. ആരോടും പരാതിയോ പരിഭവമോ ഇല്ല. തന്നെ സ്‌നേഹിച്ചത് പോലെ നിങ്ങൾ തന്റെ ഭാര്യ കോകിലയെയും സ്‌നേഹിക്കണം. തന്നെ സ്‌നേഹിച്ച എല്ലാവരോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുകയാണെന്നും ബാല പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എല്ലാവർക്കും നന്ദി!
ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല
ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്,കൊച്ചി വിട്ട് വന്നിരിക്കാണ് ,ഒരുപാട് ദൂരെക്ക് ഒന്നും അല്ല എന്നിരുന്നാലും എന്നെ സ്‌നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ.. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ് പ്രിയരേ എന്നെ സ്‌നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്‌നേഹിക്കണം….എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഈവരും സന്തോഷമായി ഇരിക്കട്ടെ
എന്ന് നിങ്ങളുടെ സ്വന്തം
ബാല..
Discussion about this post